‘ഞാന്‍ അറിയിച്ചാല്‍ മതിയോ ആവോ’; പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കണമെന്ന പോസ്റ്റിന് വായടപ്പന്‍ മറുപടിയുമായി വരന്‍ 

‘ഞാന്‍ അറിയിച്ചാല്‍ മതിയോ ആവോ’; പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കണമെന്ന പോസ്റ്റിന് വായടപ്പന്‍ മറുപടിയുമായി വരന്‍ 

Published on

വിവാഹത്തിനായി രജിസ്ട്രാര്‍ ഓഫീസില്‍ പതിച്ച നോട്ടീസിന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച്,പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിക്കണമെന്ന് പോസ്റ്റിട്ടയാള്‍ക്ക് തകര്‍പ്പന്‍ മറുപടിയുമായി വരന്‍. കണ്ണൂര്‍ സ്വദേശിയും ബംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമായ മിഖ്ദാദ് അലിയാണ് തനിക്കെതിരായ പ്രചരണങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാന്‍ മിഖ്ദാദും കോഴിക്കോട് സ്വദേശി കസ്തൂരിയും രജിസ്ട്രാര്‍ ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു.

‘ഞാന്‍ അറിയിച്ചാല്‍ മതിയോ ആവോ’; പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കണമെന്ന പോസ്റ്റിന് വായടപ്പന്‍ മറുപടിയുമായി വരന്‍ 
ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ തുടരാന്‍ അനുവദിച്ച് പൊലീസ്,ജാമ്യത്തിന് നീക്കവുമായി സര്‍വേ ഡയറക്ടര്‍,സസ്‌പെന്‍ഷന്‍ വൈകുന്നു 

ഇതേ തുടര്‍ന്ന് രജിസ്ട്രാര്‍ ഓഫീസില്‍ നോട്ടീസ് പതിക്കുകയും ചെയ്തു. ചിലര്‍ ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ദയവായി അറിയുന്നവര്‍ ഈ പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കുക എന്ന തലക്കെട്ടോടെയായിരുന്നു പ്രചരണം. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വായടപ്പന്‍ മറുപടിയുമായി മിഖ്ദാദ് രംഗത്തെത്തിയത്. ബൈജു പൊതുവായ് എന്ന ഫെയ്‌സ്ബുക്ക് ഉപയോക്താവിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമായിരുന്നു മറുപടി. ഞാന്‍ അറിയിച്ചാല്‍ മതിയോ ആവോ എന്ന് ചോദിച്ചാണ് മിഖ്ദാദിന്റെ പോസ്റ്റ്.

‘ഞാന്‍ അറിയിച്ചാല്‍ മതിയോ ആവോ’; പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കണമെന്ന പോസ്റ്റിന് വായടപ്പന്‍ മറുപടിയുമായി വരന്‍ 
ശ്രീറാമിനെതിരായ കേസ്; എഫ്‌ഐആര്‍ മറച്ചുവെച്ച് പൊലീസ്; വഫയെ പ്രതിയാക്കിയത് ഐഎഎസ് ഉദ്യാഗസ്ഥനെ രക്ഷിക്കാനെന്ന് ആരോപണം

ഇരുവരുടെയും മാതാപിതാക്കളുടെ സമ്മതത്തോടെയാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം അപേക്ഷ നല്‍കിയതെന്ന് മിഖ്ദാദ് പോസ്റ്റില്‍ പറയുന്നു. വിവാഹം കഴിഞ്ഞിട്ടില്ലെന്നും എല്ലാവരെയും വിളിച്ച് നല്ലരീതിയില്‍ തന്നെ നടത്തുമെന്നും വിശദീകരിക്കുന്നു. ചില പോസ്റ്റുകള്‍ പ്രചരിക്കുന്നതിനാലാണ് ഈ കുറിപ്പെന്നും യുവാവ് വ്യക്തമാക്കുന്നുണ്ട്. താനും കസ്തൂരിയും അച്ഛനും കൂടി പോയാണ് അപേക്ഷ സമര്‍പ്പിച്ചത്. ഇനി പെണ്‍വീട്ടുകാരെ അറിയിക്കേണ്ടതില്ലെന്നും മിഖ്ദാദ് മറുപടിയില്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇതോടെ മിഖ്ദാദിന്റെ പോസ്റ്റിന് വന്‍ പ്രചാരമാണ് സമൂഹ മാധ്യമങ്ങളിലുണ്ടായത്.

logo
The Cue
www.thecue.in