ഗ്രെറ്റ ത്യുന്‍ബെര്‍ഗ് 'ടൂള്‍ കിറ്റ്' കേസ്: ബെംഗളൂരുവില്‍ പരിസ്ഥിതി പ്രവര്‍ത്തക അറസ്റ്റില്‍

ഗ്രെറ്റ ത്യുന്‍ബെര്‍ഗ് 'ടൂള്‍ കിറ്റ്' കേസ്: ബെംഗളൂരുവില്‍ പരിസ്ഥിതി പ്രവര്‍ത്തക അറസ്റ്റില്‍
Published on

ഗ്രെറ്റ ത്യുന്‍ബെര്‍ഗ് ഉള്‍പ്പെട്ട ടൂള്‍ കിറ്റ് കേസില്‍ ബെംഗളൂരുവില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിയൊന്നുകാരിയായ ദിഷ രവിയെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. 'ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍' കാമ്പെയിനിന്റെ സഹസ്ഥാപകയാണ് ദിഷ.

ദിഷയാണ് 'ടൂള്‍ കിറ്റി'ല്‍ മാറ്റം വരുത്തി ഗ്രെറ്റയ്ക്ക് അയച്ചുകൊടുത്തതെന്നാണ് ആരോപണം. ടൂള്‍ കിറ്റ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്നും ആരോപണമുണ്ട്. കേസിലെ ആദ്യ അറസ്റ്റാണ് ദിഷയുടേത്.

ശനിയാഴ്ച വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത ദിഷയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഗ്രെറ്റ പങ്കുവെച്ച ടൂള്‍ കിറ്റ് ട്വീറ്റ് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സംഭവത്തില്‍ ഈ മാസം നാലിനാണ് ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Greta Thunberg Toolkit Case 21 Year Old Climate Activist Arrested

Related Stories

No stories found.
logo
The Cue
www.thecue.in