4 മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് ഹൈസ്പീഡ് റെയില്‍, കോവളം മുതല്‍ ബേക്കല്‍ വരെ ബോട്ട് സര്‍വീസ് : മുഖ്യമന്ത്രി 

4 മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് ഹൈസ്പീഡ് റെയില്‍, കോവളം മുതല്‍ ബേക്കല്‍ വരെ ബോട്ട് സര്‍വീസ് : മുഖ്യമന്ത്രി 

Published on

4 മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്ന് തിരുവനന്തപുരത്ത് എത്തുന്ന തരത്തില്‍ സെമി ഹൈ സ്പീഡ് റെയില്‍ പദ്ധതി പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ ജലപാത ഈ വര്‍ഷം പൂര്‍ത്തിയാക്കും.ഇതോടെ കോവളത്തുനിന്നും ബേക്കല്‍ വരെ ഈ വര്‍ഷം ബോട്ടില്‍ സഞ്ചരിക്കാനാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഡിസംബറോടെ സംസ്ഥാനത്തെ എല്ലാ റോഡുകളും നവീകരിച്ച് നല്ല നിലയിലാക്കുന്നതിന് നടപടി സ്വീകരിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപ സംഗമം അസെന്‍ഡിന്റെ രണ്ടാം ലക്കം എറണാകുളത്ത് ഉദ്ഘാടനം ചെയ്യവെയാണ് പുതിയ പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചത്.

4 മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് ഹൈസ്പീഡ് റെയില്‍, കോവളം മുതല്‍ ബേക്കല്‍ വരെ ബോട്ട് സര്‍വീസ് : മുഖ്യമന്ത്രി 
‘കായല്‍ മനോഹരം’, ബോട്ട് തടഞ്ഞതില്‍ പരാതിയില്ലെന്ന് ലെവിറ്റ്, ക്ഷമ ചോദിച്ച് സര്‍ക്കാര്‍,: നാലു പേര്‍ അറസ്റ്റില്‍ 

ദേശീയ പാതാ വികസനം പൂര്‍ത്തിയാക്കും. മലയോര തീരദേശ ഹൈവേകളും യാഥാര്‍ത്ഥ്യമാക്കും. ശബരിമല എയര്‍പോര്‍ട്ടിനുള്ള നടപടികള്‍ ആരംഭിച്ചതായും പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് രണ്ടായിരത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങും. ഇതിലൂടെ 30,000 പേര്‍ക്ക് ജോലി ലഭിക്കും. അതിവേഗ ഇന്റര്‍നെറ്റ് നടപ്പാക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഗ്രാമങ്ങളും ടൂറിസം കേന്ദ്രങ്ങളായി മാറണം. തൊഴില്‍ രഹിതര്‍ക്ക് സംസ്ഥാനത്ത് തന്നെ ജോലി നല്‍കാന്‍ സാധിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ തൊഴില്‍ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കും. 8 മീറ്റര്‍ വീതിയുള്ള റോഡ് ഉള്ളയിടങ്ങളിലെല്ലാം 18,000 ചതുരശ്ര മീറ്റര്‍ കെട്ടിടം പണിയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

4 മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് ഹൈസ്പീഡ് റെയില്‍, കോവളം മുതല്‍ ബേക്കല്‍ വരെ ബോട്ട് സര്‍വീസ് : മുഖ്യമന്ത്രി 
‘എല്ലാം തയ്യാര്‍, 23 സെക്കന്റില്‍ ഫ്‌ളാറ്റുകള്‍ നിലംപൊത്തും’: മരടില്‍ മോക് ഡ്രില്‍ വെള്ളിയാഴ്ച 

ഫാക്ടറികളില്‍ സ്ത്രീകള്‍ക്ക് രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ സൗകര്യം ഒരുക്കും.യാത്രാ സൗകര്യം തൊഴില്‍ ഉടമ ഒരുക്കണം. ഇതിന് തൊഴിലാളിയെ അടിസ്ഥാനപ്പെടുത്തി സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. എപ്രില്‍ 2020 മുതല്‍ 5 വര്‍ഷത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കമ്പനികളാണ് ഈ പദ്ധതിയുടെ പരിധിയില്‍ വരിക. പുരുഷ തൊഴിലാളിയേക്കാള്‍ 2000 രൂപ സ്ത്രീ തൊഴിലാളിക്ക് കിട്ടും. പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി ഏറ്റവും കുറഞ്ഞതും സംഘര്‍ഷമില്ലാത്തതുമായ സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം.

logo
The Cue
www.thecue.in