‘എല്‍ഐസിയും വില്‍ക്കുന്നു’; ഈ വര്‍ഷം തന്നെ ഓഹരി വില്‍പ്പന തുടങ്ങുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി
ഇന്‍ഷുറന്‍സ് രംഗത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ എല്‍ഐസിയുടെ ഒരു ഭാഗം ഓഹരികള്‍ വിറ്റഴിക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. ഈ വര്‍ഷം തന്നെ പ്രാഥമിക ഓഹരിവില്‍പ്പന തുടങ്ങുമെന്നും കേന്ദ്രബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പറഞ്ഞു. എല്‍ഐസിയില്‍ കേന്ദ്രസര്‍ക്കാരിനുള്ള ഓഹരിയുടെ ഒരു ഭാഗമാകും വിറ്റഴിക്കുക. ഐഡിബിഐ ബാങ്കിലെ സര്‍ക്കാര്‍ ഓഹരി മുഴുവന്‍ വിറ്റഴിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പനയിലൂടെ വരുന്ന സാമ്പത്തിക വര്‍ഷം 2.1 ലക്ഷം കോടി രൂപ സമാഹരിക്കാമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. ബജറ്റ് അവതരണത്തിനിടെ എല്‍ഐസി വില്‍പ്പന സംബന്ധിച്ച പ്രഖ്യാപനം വന്നതോടെ പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതമാണെന്നും ധനമന്ത്രി അറിയിച്ചു. ബാങ്കുകളിലെ നിക്ഷേപത്തിന് നല്‍കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പരിധി ഉയര്‍ത്താനും ബജറ്റില്‍ നിര്‍ദേശമുണ്ട്.