പൊലീസ് നിയമഭേദഗതിയില്‍ റിപ്പീലിങ് ഓര്‍ഡിനന്‍സിന് ആലോചന, മന്ത്രിസഭായോഗം തീരുമാനിക്കും

പൊലീസ് നിയമഭേദഗതിയില്‍ റിപ്പീലിങ് ഓര്‍ഡിനന്‍സിന് ആലോചന, മന്ത്രിസഭായോഗം തീരുമാനിക്കും
Published on

പൊലീസ് നിയമഭേദഗതിയില്‍ റിപ്പീലിങ് ഓര്‍ഡിനന്‍സിന് സര്‍ക്കാര്‍ ആലോചന. 118 എ വകുപ്പ് ഉടന്‍ പിന്‍വലിക്കാനാണ് റിപ്പീലിങ് ഓര്‍ഡിനന്‍സ് ആലോചിക്കുന്നത്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം തീരുമാനിക്കും. ഭേദഗതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഇത് പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന് നിലപാട് വ്യക്തമാക്കേണ്ടതുണ്ട്.

റിപ്പീലിങ് ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ അക്കാര്യം കോടതിയെ ധരിപ്പിക്കാനുമാകും.ഇതില്‍ മന്ത്രിസഭയ്ക്ക് തീരുമാനമെടുത്ത് ഗവര്‍ണര്‍ക്ക് ശുപാര്‍ശയായി അയയ്ക്കാം. ഗവര്‍ണര്‍ അംഗീകരിച്ചാല്‍ പുതിയ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. ഇതോടെ നിലവിലുള്ള ഓര്‍ഡിനന്‍സ് റദ്ദാകും. നിയമവകുപ്പ് ഇതുസബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിയമസഭയില്‍ അവതരിപ്പിച്ച് ഭേദഗതി വരുത്താമെങ്കിലും അതുവരെ നിയമം പ്രാബല്യത്തിലിരിക്കുന്നത് പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നതിനാലാണ് റിപ്പീലിങ് ഓര്‍ഡിനന്‍സിനെ കുറിച്ച് ആലോചിക്കുന്നത്. വേഗത്തില്‍ തീരുമാനമെടുത്തില്ലെങ്കില്‍ അന്തിമ തീരുമാനം വരെ നിലവിലുള്ള നിയമപ്രകാരം കേസെടുക്കാനാകും. കടുത്ത എതിര്‍പ്പുയര്‍ന്നതോടെയാന്ന് 118 എ നടപ്പാക്കേണ്ടതില്ലെന്ന നിലപാടില്‍ സിപിഎമ്മും സര്‍ക്കാരും എത്തിയത്.

Govt to issue Repealing Ordinance Regarding Kerala Police Act Amendment

Related Stories

No stories found.
logo
The Cue
www.thecue.in