കേരളത്തില്‍ പട്ടിണിയില്ലാതെ പോയത് കേന്ദ്രത്തിന്റെ സഹായം കൊണ്ടെന്ന് കെ.സുരേന്ദ്രന്‍

കേരളത്തില്‍ പട്ടിണിയില്ലാതെ പോയത് കേന്ദ്രത്തിന്റെ സഹായം കൊണ്ടെന്ന് കെ.സുരേന്ദ്രന്‍
Published on

സര്‍ക്കാരിന് ഒരു നേട്ടവുമുണ്ടാക്കാനായില്ലെന്ന് ഭരണപക്ഷത്തിന് പോലും മനസിലായിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റെ കെ.സുരേന്ദ്രന്‍. അതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപനം ഗവര്‍ണര്‍ നടത്തുമ്പോള്‍ ഭരണപക്ഷത്തിന് പോലും അഭിനന്ദിക്കാന്‍ സാധിക്കാതിരുന്നത്. പിണറായി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് ഇടതുപക്ഷത്തെ എംഎല്‍എമാര്‍ക്ക് ബോധ്യമായിട്ടുണ്ടെന്നും കെ.സുരേന്ദ്രന്‍.

സ്വന്തം പിടിപ്പുകേട് മറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ പഴിചാരുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ സഹായം ഉള്ളതു കൊണ്ട് മാത്രമാണ് കേരളത്തില്‍ പട്ടിണിയില്ലാതെ പോയത്. കൊവിഡ് കാലത്ത് കേന്ദ്രം ഏറ്റവും കൂടുതല്‍ ഫണ്ട് അനുവദിച്ചത് കേരളത്തിനാണ്. ജിഎസ്ടി നഷ്ടപരിഹാര തുകയും മറ്റ് സഹായങ്ങളും കൃത്യമായി ലഭിച്ചുവെങ്കിലും സംസ്ഥാനത്തിന് അത് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചില്ല. സംസ്ഥാന ധനകാര്യ വകുപ്പിന് നികുതി പരിക്കാന്‍ പോലും കഴിവില്ലാത്തതിന് കേന്ദ്രത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കേന്ദ്രഫണ്ടുകള്‍ വഴിമാറ്റി ചിലവഴിക്കാനാണ് പിണറായി സര്‍ക്കാരിന് താത്പര്യമെന്നും സുരേന്ദ്രന്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിരോധത്തിലാവുമ്പോഴൊക്കെ അദ്ദേഹത്തെ സഹായിക്കുന്ന ജോലിയാണ് വിഡി സതീശന്‍ ചെയ്യുന്നത്. ഗവര്‍ണറെ ഗോ ബാക്ക് വിളിക്കുന്ന തരത്തിലേക്ക് അധപതിച്ച പ്രതിപക്ഷം സംസ്ഥാനത്തെ ജനങ്ങളെ നാണംകെടുത്തുകയാണ്. സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗത്തെ ചോദ്യം ചെയ്തതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കുന്ന കാര്യത്തിലും സഹകരണ മുന്നണിയായി മുന്നേറുകയാണ് യുഡിഎഫും എല്‍ഡിഎഫുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in