‘നിയമസഭാ പ്രമേയം ഭരണഘടനാ വിരുദ്ധം’; പൗരത്വ നിയമം കേന്ദ്ര വിഷയം, സംസ്ഥാന സര്‍ക്കാര്‍ സമയം പാഴാക്കുന്നുവെന്ന് ഗവര്‍ണര്‍

‘നിയമസഭാ പ്രമേയം ഭരണഘടനാ വിരുദ്ധം’; പൗരത്വ നിയമം കേന്ദ്ര വിഷയം, സംസ്ഥാന സര്‍ക്കാര്‍ സമയം പാഴാക്കുന്നുവെന്ന് ഗവര്‍ണര്‍

Published on

പൗരത്വ ഭേദഗതി നിയമത്തിനെതിരായി കേരള നിയമസഭയില്‍ പ്രമേയം പാസാക്കിയതിന് ഭരണഘടനാ സാധുതയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രമേയം ഭരണഘടനാ വിരുദ്ധമാണ്. പൗരത്വ നിയമം പൂര്‍ണമായും കേന്ദ്ര വിഷയമാണ്. പ്രമേയം പാസാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും അതുകൊണ്ടു തന്നെ അപ്രസക്തവുമാണ് പ്രമേയമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്രം പാസാക്കിയ നിയമത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. ഇത് കേന്ദ്രത്തിന്റെ അധികാര പരിധിയിലുള്ള കാര്യമാണ്. സംസ്ഥാനം അധികാര പരിധിയിലുള്ള കാര്യത്തിനായി സമയം ചെലവഴിക്കുകയാണ് വേണ്ടത്. തങ്ങളുടെ അധികാരപരിധിയില്‍ വരാത്ത കാര്യം ചര്‍ച്ച ചെയ്തു സമയം പാഴാക്കുകയാണു സര്‍ക്കാര്‍ ചെയ്യുന്നത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

പൗരത്വ നിയമ ഭേദഗതി കേരളത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. എതിരഭിപ്രായം പ്രകടിപ്പിക്കുന്നതില്‍ വിരോധമില്ല, വിഭജനം ബാധിക്കാത്ത സംസ്ഥാനമായ കേരളത്തില്‍ അനധികൃത കുടിയേറ്റക്കാരില്ല, ചരിത്ര കോണ്‍ഗ്രസിന്റെ ഉപദേശ പ്രകാരമാണ് പ്രമേയം അവതരിപ്പിച്ചതെന്നും ആരോപിച്ച ഗവര്‍ണര്‍് ചരിത്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം മറ്റു പല നിര്‍ദേശങ്ങളും നല്‍കുകയാണ് ചരിത്രകോണ്‍ഗ്രസ് ചെയ്തതെന്നും സര്‍ക്കാരിന് നല്‍കിയ നിര്‍ദേശങ്ങള്‍ കുറ്റകരമാണെന്നും പറഞ്ഞു.

‘നിയമസഭാ പ്രമേയം ഭരണഘടനാ വിരുദ്ധം’; പൗരത്വ നിയമം കേന്ദ്ര വിഷയം, സംസ്ഥാന സര്‍ക്കാര്‍ സമയം പാഴാക്കുന്നുവെന്ന് ഗവര്‍ണര്‍
പൗരത്വ പ്രമേയം: ‘139 പേരും അനുകൂലിക്കുമ്പോള്‍ ഒരാളുടെ എതിര്‍പ്പിന് പ്രസക്തിയില്ല’; എതിര്‍ത്ത് കൈപൊക്കാത്തതില്‍ ഒ രാജഗോപാല്‍

ഡിസംബര്‍ 31നായിരുന്നു പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചത്. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യമായിട്ടായിരുന്നു ഒരു നിയമസഭ പ്രമേയം അവതരിപ്പിക്കുന്നത്. ഭരണഘടനാമൂല്യങ്ങളോട് കൂറുപുലര്‍ത്തുന്നതിനാലാണ് പ്രമേയം അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. പൗരത്വ നിയമം മത വിവേചനത്തിന് ഇടയാക്കും. ഭരണഘടനാ വിരുദ്ധമാണ് . നിയമം റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

‘നിയമസഭാ പ്രമേയം ഭരണഘടനാ വിരുദ്ധം’; പൗരത്വ നിയമം കേന്ദ്ര വിഷയം, സംസ്ഥാന സര്‍ക്കാര്‍ സമയം പാഴാക്കുന്നുവെന്ന് ഗവര്‍ണര്‍
‘പ്രമേയം ഭരണഘടനാമൂല്യങ്ങളോട് കൂറുള്ളതിനാല്‍’; കേരളത്തില്‍ തടങ്കല്‍പാളയങ്ങളുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

കേന്ദ്രത്തിന്റെത് മത രാഷ്ട്ര സമീപനമാണ്. പൗരത്വം രാഷ്ട്രസ്വഭാവത്തിന്റെയും അതിന്റെ ഘടനയെയും നിര്‍ണയിക്കുന്നു. ഒരു വിഭാഗത്തെ അനുകൂലിക്കുകയും മറ്റൊരു വിഭാഗത്തെ എതിര്‍ക്കുകയും ചെയ്യുന്നത് മതനിരപേക്ഷതയെ ബാധിക്കും.രാജ്യം ആശങ്കയിലാണ്.

പിണറായി വിജയന്‍

വിവിധ ജനവിഭാഗങ്ങളുടെ ജീവിതത്തെയും സംസ്‌കാരത്തെയും ഉള്‍ക്കൊണ്ടു രൂപപ്പെട്ടതാണ് ഇന്ത്യന്‍ ദേശീയത. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്നതു മത-രാഷ്ട്രീയ സമീപനമാണെന്നും പ്രമേയം കുറ്റപ്പെടുത്തി. മതാടിസ്ഥാനത്തിലുള്ള വിവേചനത്തിനു വഴിവയ്ക്കുന്നതും മതനിരപേക്ഷത തകര്‍ക്കുന്നതുമായ പൗരത്വ നിയമഭേദഗതി രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളില്‍ ഉയര്‍ന്നുവരുന്ന ആശങ്കകള്‍ കണക്കിലെടുത്തു റദ്ദാക്കണമെന്നു കേരള നിയമസഭ കേന്ദ്രസര്‍ക്കാരിനോട് പ്രമേയത്തിലൂടെ അഭ്യര്‍ഥിച്ചിരുന്നു

‘നിയമസഭാ പ്രമേയം ഭരണഘടനാ വിരുദ്ധം’; പൗരത്വ നിയമം കേന്ദ്ര വിഷയം, സംസ്ഥാന സര്‍ക്കാര്‍ സമയം പാഴാക്കുന്നുവെന്ന് ഗവര്‍ണര്‍
‘ഗവര്‍ണര്‍ ബിജെപി നേതാക്കളെ പോലെ’; പദവിക്ക് നിരക്കാത്ത പ്രവര്‍ത്തിയെന്ന് സിപിഎം

ഐക്യകണ്‌ഠേനെയായിരുന്നു സഭ പ്രമേയം പാസാക്കിയത്. ബിജെപി എംഎല്‍എ ഒ രാജഗഗോപാല്‍ ചര്‍ച്ചാ വേളയില്‍ പ്രമേയം എതിര്‍ത്തിരുന്നുവെങ്കിലും വോട്ടെടുപ്പ് ആവശ്യപ്പെട്ടിരുന്നില്ല. നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി അംഗം ജി വി എല്‍ നരസിംഹ റാവു രാജ്യസഭയില്‍ അവകാശ ലംഘന നോട്ടീസ് നല്‍കിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in