വംശീയ സമത്വത്തിനാണ് പിന്തുണ, ഐക്യദാര്‍ഡ്യവുമായി ഗൂഗിളും സുന്ദര്‍പിച്ചൈയും; കറുപ്പണിഞ്ഞ് യൂട്യൂബും ഫേസ്ബുക്കും

വംശീയ സമത്വത്തിനാണ് പിന്തുണ, ഐക്യദാര്‍ഡ്യവുമായി ഗൂഗിളും സുന്ദര്‍പിച്ചൈയും; കറുപ്പണിഞ്ഞ് യൂട്യൂബും ഫേസ്ബുക്കും
Published on

ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ വംശീയ കൊലയില്‍ പ്രതിഷേധം പരസ്യപ്പെടുത്തിയും ഐക്യദാര്‍ഡ്യമറിയിച്ചും ആല്‍ഫബൈറ്റ് മേധാവി സുന്ദര്‍ പിച്ചൈ. ഗൂഗിളിന്റെയും യൂട്യൂബിന്റെയും ഹോം പേജില്‍ ഐക്യദാര്‍ഡ്യം അറിയിച്ചതിനൊപ്പം സാമൂഹ്യമാധ്യമങ്ങളില്‍ പ്രൊഫൈല്‍ ചിത്രം കറുപ്പണിയുകയും ചെയ്തു. വംശീയ സമത്വത്തിന് വേണ്ടി കമ്പനി നിലകൊള്ളുമെന്ന് സുന്ദര്‍ പിച്ചൈ പറഞ്ഞു.

ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെയും ബറോണ ടെയ്‌ലറുടെയും അഹമ്മദ് അര്‍ബെറിയുടെയും ഓര്‍മ്മകളില്‍ ആദരമര്‍പ്പിക്കുന്നു. അതിനൊപ്പം ശബ്ദമുയര്‍ത്താനാകാത്ത മനുഷ്യര്‍ക്കും ഐക്യദാര്‍ഡ്യം. അവര്‍ ഒറ്റക്കല്ല സുന്ദര്‍ പിച്ചൈ പറഞ്ഞു.

ഗൂഗിളിനും യൂട്യൂബിനും പിന്നാലെ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രൊഫൈല്‍ പിക്ചര്‍ കറുപ്പണിഞ്ഞിട്ടുണ്ട്. ജൂണ്‍ മൂന്നിന് തീരുമാനിച്ച ആന്‍ഡ്രോയിഡ് ലെവന്‍ പുറത്തിറക്കുന്നത് ഗൂഗിള്‍ മാറ്റിവച്ചിട്ടുണ്ട്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in