തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാമത്തെ കാമ്പസിന് ആര്‍എസ്എസ് സൈദ്ധാന്തികനായിരുന്ന ഗോള്‍വാള്‍ക്കറിന്റെ പേര് നല്‍കി കേന്ദ്രമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍. ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്റ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്നാകും കാമ്പസ് അറിയപ്പെടുകയെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. രാജീവ്ഗാന്ധി സെന്ററിന്റെ ആറാമത് അന്താരാഷ്ട്ര ശാസ്ത്ര മേളയുടെ ആമുഖ പരിപാടിക്കിടെ നല്‍കിയ വീഡിയോ സന്ദേശത്തിലായിരുന്നു പ്രഖ്യാപനം.
ഇടത്തരം, വന്‍കിട സാങ്കേതിക ന്യൂതനത്വ കേന്ദ്രമായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു. പുതിയ കാമ്പസ് വലിയ രീതിയിലുള്ള വൈജ്ഞാനിക മുന്നേറ്റങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും അടിത്തറയാകും. മൂന്ന് ഘട്ടമായാകും എം എസ് ഗോള്‍വാള്‍ക്കര്‍ കാമ്പസ് പ്രൊജക്ട് പൂര്‍ത്തിയാകുക. തന്മാത്രാ-സൂക്ഷ്മകോശ ചികിത്സാരീതിയ്ക്ക് അത്യാധുനിക സംവിധാനങ്ങളുണ്ടാകും. മൂലകോശം മാറ്റിവെയ്ക്കല്‍, ജീന്‍ തെറാപ്പി തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കും. നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും ബയോടെക്-ബയോ ഫാര്‍മ കമ്പനികള്‍ക്കും പുതിയ കാമ്പസ് അവസരമൊരുക്കുമെന്നും ഹര്‍ഷ വര്‍ധന്‍ കൂട്ടിച്ചേര്‍ത്തു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
രാജീവ് ഗാന്ധി ബയോടെക് സെന്ററിന്റെ രണ്ടാം കാമ്പസിന് ഗോള്‍വാള്‍ക്കറിന്റെ പേര് നല്‍കുമെന്ന കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ ഇതിനകം തന്നെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘചാലകായിരുന്നു ഗോള്‍വാള്‍ക്കര്‍.