സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണി കേന്ദ്രമന്ത്രി വി. മുരളീധരന്‍, അനില്‍ നമ്പ്യാര്‍ക്കും പങ്കെന്ന് എം.വി ഗോവിന്ദന്‍

സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണി കേന്ദ്രമന്ത്രി വി. മുരളീധരന്‍, അനില്‍ നമ്പ്യാര്‍ക്കും പങ്കെന്ന് എം.വി ഗോവിന്ദന്‍
Published on

സ്വര്‍ണക്കടത്ത് കേസിലെ പ്രധാന കണ്ണി കേന്ദ്രസഹമന്ത്രി വി മുരളീധരനാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. ജനം ടിവി കോഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ട്. അവരിലേക്കാണ് അന്വേഷണം നീളേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ.ടി ജലീല്‍ രാജിവെയ്‌ക്കേണ്ട സാഹചര്യമില്ല. സ്വര്‍ണം അയച്ചവരെക്കുറിച്ചും വാങ്ങിയവരെക്കുറിച്ചും അന്വേഷിക്കണമെന്നും എംവി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണി കേന്ദ്രമന്ത്രി വി. മുരളീധരന്‍, അനില്‍ നമ്പ്യാര്‍ക്കും പങ്കെന്ന് എം.വി ഗോവിന്ദന്‍
'ചില നിഷ്പക്ഷര്‍ തൊണ്ടവിടാതെ വിഴുങ്ങി ഛര്‍ദ്ദിക്കുന്നു', ആരോപണം ഉന്നയിച്ചവരെ തെളിവ് പുറത്തുവിടാന്‍ വെല്ലുവിളിച്ച് പിഎ മുഹമ്മദ് റിയാസ്

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം ജലീലിനെ ചോദ്യം ചെയ്തതില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ പ്രതികരണം. മന്ത്രി ഒരു നിയമലംഘനവും നടത്തിയിട്ടില്ല. ചോദ്യം ചെയ്യലിനെ രാഷ്ട്രീയ ആവശ്യത്തിനായി ഉപയോഗിക്കുകയാണ്. സംശയവും വസ്തുതതയും രണ്ടാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in