സ്വര്‍ണക്കടത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി; അടിയന്തര പ്രമേയത്തിന് അനുമതി

സ്വര്‍ണക്കടത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി; അടിയന്തര പ്രമേയത്തിന് അനുമതി
Published on

സ്വര്‍ണക്കടത്ത് കേസില്‍ അടിയന്തര പ്രമേയത്തിന് അനുമതി. ഉച്ചയ്ക്ക് 1 മണിമുതല്‍ രണ്ട് മണിക്കൂറാണ് ചര്‍ച്ച. ജനങ്ങള്‍ക്ക് അറിയാന്‍ താത്പര്യമുള്ള വിഷയമായതിനാല്‍ ചര്‍ച്ച ചെയ്യാമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കുന്നുവെന്ന് കാണിച്ച് നിയമസഭയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

സ്വപ്‌നയുടെ രഹസ്യമൊഴി തിരുത്തിക്കാന്‍ നീക്കം നടന്നു. വിജിലന്‍സ് ഡയറ്ക്ടറെയും ഇതിനായി ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങളാണ് നോട്ടീസില്‍ കാണിച്ചിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ അടിയന്തര പ്രമേയമാണിത്. നേരത്തെ സില്‍വര്‍ലൈന്‍ വിഷയത്തില്‍ അടിയന്തര പ്രമേയം അനുവദിച്ച് ചര്‍ച്ച നടത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in