സ്വര്‍ണക്കടത്ത് കേസ് : കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റഡിയില്‍

സ്വര്‍ണക്കടത്ത് കേസ് : കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റഡിയില്‍
Published on

സ്വര്‍ണക്കടത്ത് കേസില്‍, കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലറായ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെ ഫൈസലിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു കസ്റ്റംസ് നടപടി.

സ്വര്‍ണക്കടത്ത് കേസ് : കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റഡിയില്‍
സ്വര്‍ണക്കടത്ത് കേസ്: മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നതിന് ഇതുവരെ തെളിവില്ലെന്ന് എന്‍ഐഎ

നയതന്ത്ര ചാനലിലൂടെ നടത്തിയ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. ഫൈസലിന്റെ കൊടുവള്ളിയിലെ വീട്ടിലും ഇതിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലുമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇവിടെ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. ഇടത് സ്വതന്ത്രനായ ഫൈസല്‍ കൊടുവള്ളി നഗരസഭയിലെ 27ാം വാര്‍ഡാണ് പ്രതിനിധീകരിക്കുന്നത്. നേരത്തേ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസല്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in