'സ്വപ്‌നയുടെ നീക്കങ്ങളെ കുറിച്ച് സൂചന', അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്

'സ്വപ്‌നയുടെ നീക്കങ്ങളെ കുറിച്ച് സൂചന', അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്
Published on

സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുന്ന സ്വപ്‌ന സുരേഷിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്. സ്വപ്‌നയുടെ നീക്കങ്ങളെകുറിച്ച് ചില സൂചനകള്‍ ലഭിച്ചുവെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് പറയുന്നു. സ്വപ്‌ന രാജ്യം വിടാതിരിക്കാന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നാല് ദിവസമായി സ്വപ്‌ന ഒളിവിലാണ്. ഇവര്‍ തിരുവനന്തപുരത്ത് തന്നെ ഒളിവില്‍ കഴിയുന്നതായും, അതല്ല തമിഴ്‌നാട്ടിലേക്ക് കടന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കോടതി മുഖാന്തരം കീഴടങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കൊച്ചിയിലെ ചില പ്രമുഖ അഭിഭാഷകരെ സ്വപ്‌നയുമായി അടുപ്പമുള്ളവര്‍ സമീപിച്ചതായി സൂചനയുണ്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മുന്‍കൂര്‍ജാമ്യം തേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇവര്‍ അഭിഭാഷകരെ ബന്ധപ്പെട്ടത്. ഇത് കൂടുതല്‍ നടപടികളിലേക്ക് കടന്നിട്ടില്ലെന്നാണ് വിവരം.

'സ്വപ്‌നയുടെ നീക്കങ്ങളെ കുറിച്ച് സൂചന', അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്
സ്വര്‍ണക്കടത്ത് ; സിബിഐ സംഘം കൊച്ചി കസ്റ്റംസ് ഓഫീസില്‍

അന്വേഷണത്തില്‍ കേരള പൊലീസിന്റെ സഹായം വേണ്ടെന്നാണ് കസ്റ്റംസ് തീരുമാനം. അതേസമയം കേസിലെ പ്രതിയായ സരിത്തിന്റെ സുഹൃത്ത് സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ് കൊച്ചിയിലെത്തിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സരിത്തിന്റെയും സ്വപ്‌ന സുരേഷിന്റെയും അടുത്ത സുഹൃത്താണ് സന്ദീപ്. സ്വര്‍ണക്കടത്തില്‍ ഇയാള്‍ക്കും പങ്കുണ്ടെന്നാണ് സൂചന.

Related Stories

No stories found.
logo
The Cue
www.thecue.in