'തന്നിലേക്ക് കാര്യങ്ങളെത്തുമെന്ന് ഭയം' ; മുഖ്യമന്ത്രി ബലിയാടുകളെ തേടുകയാണെന്ന് രമേശ് ചെന്നിത്തല

'തന്നിലേക്ക് കാര്യങ്ങളെത്തുമെന്ന് ഭയം' ; മുഖ്യമന്ത്രി ബലിയാടുകളെ തേടുകയാണെന്ന് രമേശ് ചെന്നിത്തല
Published on

തൊലിപ്പുറത്തെ ചികിത്സകൊണ്ട് സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മറയ്ക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇത് കേരള ജനത അംഗീകരിക്കില്ല. തന്നിലേക്ക് കാര്യങ്ങളെത്തുമെന്ന് അറിയാവുന്ന മുഖ്യമന്ത്രി ഇപ്പോള്‍ ബലിയാടുകളെ അന്വേഷിച്ച് നടക്കുകയാണെന്നും ശിവശങ്കറിനെ മുഖ്യമന്ത്രി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത് ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല പറഞ്ഞു. തന്റെ സെക്രട്ടറി കള്ളക്കടത്ത് കേസിലെ പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉത്തരവാദിത്വം സ്വാഭാവികമായും മുഖ്യമന്ത്രിയിലേക്ക് വരും. സിബിഐ അന്വേഷണം നേരിടാന്‍ തയ്യാറുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. സിബിഐ അന്വേഷണമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. സ്പ്രിങ്ക്‌ളര്‍, ബെവ്‌കോ,ഇ മൊബൊലിറ്റി എന്നിവയിലെല്ലാം ശിവശങ്കറിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുകയാണ് ചെയ്തതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

'തന്നിലേക്ക് കാര്യങ്ങളെത്തുമെന്ന് ഭയം' ; മുഖ്യമന്ത്രി ബലിയാടുകളെ തേടുകയാണെന്ന് രമേശ് ചെന്നിത്തല
സ്വര്‍ണ്ണക്കടത്ത് പ്രതികളുമായി ബന്ധമെന്ന ആരോപണം ; എം ശിവശങ്കറിന് സ്ഥാനചലനം

മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തുന്ന അഴിമതിയും തീവെട്ടിക്കൊള്ളയും പ്രതിപക്ഷം പുറത്തുകൊണ്ടുവന്നപ്പോഴൊക്കെ പരിഹസിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ തെളിവുകളോടെ എല്ലാം അനാവരണം ചെയ്യപ്പെട്ടിരിക്കുകയാണ്. സ്വര്‍ണ്ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണം. വിഷയത്തില്‍ മുഖ്യമന്ത്രിയും ഓഫീസും എടുത്ത നടപടികള്‍ ദുരൂഹമാണ്. വിദേശരാജ്യങ്ങളുമായുള്ള ബന്ധം പോലും ചോദ്യം ചെയ്യപ്പെടുന്ന കാര്യങ്ങളാണ് ഉണ്ടായിരിക്കുന്നത്. പ്രതികളെ രക്ഷിക്കാന്‍ ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ആരോപണം നേരിടുന്ന വനിതയുടെ നിയമനം അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. തന്റെ വകുപ്പില്‍ പ്രധാന പദവിയില്‍ ഒരാളെ നിയമിക്കുമ്പോള്‍ അറിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി എന്തിനാണ് ആ പദവിയില്‍ ഇരിക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in