സ്വര്‍ണക്കടത്തിനായി സമാഹരിച്ചത് 8 കോടി, സ്വപ്‌നയ്ക്കും സരിത്തിനും ഏഴ് ലക്ഷം, അന്ന് സ്വപ്‌ന ഫ്‌ളാറ്റുള്ള ടവറിന്റെ പരിധിയില്‍

സ്വര്‍ണക്കടത്തിനായി സമാഹരിച്ചത് 8 കോടി, സ്വപ്‌നയ്ക്കും സരിത്തിനും ഏഴ് ലക്ഷം, അന്ന് സ്വപ്‌ന ഫ്‌ളാറ്റുള്ള ടവറിന്റെ പരിധിയില്‍
Published on

സ്വര്‍ണക്കടത്തിനായി പ്രതികള്‍ സമാഹരിച്ചത് എട്ട് കോടി രൂപയെന്ന് കസ്റ്റംസിന് വിവരം ലഭിച്ചു.റമീസ്, ജലാല്‍, ഹംജത് അലി, സന്ദീപ് നായര്‍ എന്നിവരാണ് പണം സ്വരൂപിച്ചത്. ഗള്‍ഫില്‍ നിന്ന് സ്വര്‍ണം വാങ്ങി കേരളത്തിലെത്തിക്കുന്നതിനുള്ള തുകയാണിത്. ജ്വല്ലറികള്‍ക്ക് വേണ്ടിയാണ് സ്വര്‍ണമെന്ന് കണ്ടെത്തിയിട്ടുണ്ട്. ജ്വല്ലറി ഉടമകളില്‍ നിന്നാണ് പണം ശേഖരിച്ചത്. ജലാല്‍ ആണ് ജ്വല്ലറികളുമായി കരാറുണ്ടാക്കിയത്. വിദേശത്തുനിന്ന് നയതന്ത്ര ചാനല്‍ വഴി കടത്തുന്ന സ്വര്‍ണം സ്വപ്‌നയും സരിത്തും ചേര്‍ന്ന് സന്ദീപിനും അയാള്‍ റമീസിനും കൈമാറും. റമീസ് ഇത് ജലാലിന് നല്‍കുകയും ഇയാള്‍ ജ്വല്ലറികള്‍ക്ക് എത്തിച്ചുകൊടുക്കുകയുമാണ് ചെയ്യുന്നതെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ജൂണ്‍ 30 ന് എത്തിയ സ്വര്‍ണ ഇടപാടിന് ഇടനില നിന്ന സരിത്തിനും സ്വപ്‌നയ്ക്കും 7 ലക്ഷം രൂപയാണ് പ്രതിഫലം ഉറപ്പിച്ചിരുന്നതെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വര്‍ണക്കടത്തിനായി സമാഹരിച്ചത് 8 കോടി, സ്വപ്‌നയ്ക്കും സരിത്തിനും ഏഴ് ലക്ഷം, അന്ന് സ്വപ്‌ന ഫ്‌ളാറ്റുള്ള ടവറിന്റെ പരിധിയില്‍
വിള നശിപ്പിച്ച് കൃഷിഭൂമി പിടിച്ചെടുത്തു, ദളിത് ദമ്പതികള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനവും ; കീടനാശിനി കഴിച്ച് ആത്മഹത്യാശ്രമം

സ്വര്‍ണക്കടത്തിന് പണം മുടക്കിയ ചില ജ്വല്ലറി ഉടമകളും അറസ്റ്റിലായിട്ടുണ്ട്. അതേസമയം സ്വര്‍ണം പിടിച്ച ദിവസം സ്വപ്‌ന തിരുവനന്തപുരം നഗരത്തിലുണ്ടായിരുന്നുവെന്ന് ടവര്‍ ലൊക്കേഷനില്‍ നിന്ന് വ്യക്തമാണ്. ഗൂഢാലോചന നടന്ന ഫ്‌ളാറ്റിന്റെ ടവര്‍ പരിധിയില്‍ സ്വപ്‌നയുണ്ടായിരുന്നു എന്നാണ് ഫോണ്‍ രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്. ജൂലൈ അഞ്ചിനും സ്വപ്‌ന ഇതേ ടവറിന്റെ പരിധിയില്‍ ഉണ്ടായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. അന്ന് രാവിലെ 9 മുതല്‍ 12.20 വരെ സ്വപ്‌ന ഫ്‌ളാറ്റിന് സമീപത്തെ ഹില്‍ട്ടണ്‍ ഇന്‍ പുന്നന്‍ റോഡ് എന്ന ടവര്‍ പരിധിയിലുണ്ട്. സന്ദീപും സരിത്തും ഒപ്പമുണ്ടായിരുന്നതായും സൂചനയുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഹെദര്‍ ടവറിലെ ഫ്‌ളാറ്റിലാണ് ഗൂഢാലോചന നടന്നതെന്നാണ് വിവരം. പ്രതികള്‍ക്ക് സെക്രട്ടറിയേറ്റിന് സമീപം ഫ്‌ളാറ്റ് വാടകയ്‌ക്കെടുക്കാന്‍ ഇടപെട്ടത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറാണെന്ന വിവരവും നേരത്തേ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെക്കൊണ്ടാണ് ശിവശങ്കര്‍ ഫ്‌ളാറ്റ് ബുക്ക് ചെയ്യിപ്പിച്ചത്. ഇതേ സമുച്ചയത്തിലെ ആറാം നിലയിലെ എഫ് ആര്‍ 6 എന്ന അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ശിവശങ്കര്‍ താമസിച്ചിരുന്നത്. റിബീല്‍ഡ് കേരളയുടെ ഓഫീസും ഈ സമുച്ചയത്തിലാണ്. അതേസമയം സമീപത്തെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ജൂലായ്1,2 തിയ്യതികളില്‍ താമസിച്ചിരുന്ന സംഘത്തെക്കുറിച്ചും അന്വേഷണം നടക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in