നിയമത്തില്‍ വിശ്വാസമുള്ളതിനാലാണ് ആരുടെയും സഹായം തേടാത്തത്, മകന്‍ ചതിയില്‍ പെട്ടതെന്ന് ഗോകുലം ഗോപാലന്‍

നിയമത്തില്‍ വിശ്വാസമുള്ളതിനാലാണ് ആരുടെയും സഹായം തേടാത്തത്, മകന്‍ ചതിയില്‍ പെട്ടതെന്ന് ഗോകുലം ഗോപാലന്‍

Published on

ബൈജു ഗോപാലന്റെ അറസ്റ്റില്‍ പ്രതികരണവുമായി പിതാവ് ഗോകുലം ഗോപാലന്‍. ബൈജു ഗോപാലന്‍ നല്‍കിയ ചെക്ക് മടങ്ങിയിട്ടില്ലെന്നും ഇടപാടുകാരന്‍ വഞ്ചിച്ചതാണെന്നും ഗോകുലം ഗോപാലന്‍ പറയുന്നു. നിയമത്തില്‍ പൂര്‍ണവിശ്വാസമുള്ളത് കൊണ്ടാണ് ആരുടെയും സഹായം തേടാത്തത്. 51 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഗോകുലം ഗ്രൂപ്പ് നല്‍കിയ ഒരു ചെക്കും മടങ്ങിയിട്ടില്ലെന്നും ഗോകുലം ഗോപാലന്‍ കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ചെന്നൈ സ്വദേശി രമണിയുടെ ചതിയില്‍ മകന്‍ പെട്ടതാണ്. അവരെ പൂര്‍ണമായും വിശ്വസിച്ചതാണ് തെറ്റ്. വഞ്ചിച്ചില്ലെന്ന് തെളിയിക്കാനുള്ള രേഖകള്‍ കൈവശമുണ്ട്. രമണിക്ക് ചെക്ക് നല്‍കിയിട്ടില്ല. രമണിയുടെ ചെന്നൈ ടി നഗറിലെ ഹോട്ടല്‍ വാങ്ങുന്നതിന് 25 കോടി രൂപയുടെ അഡ്വാന്‍സ് ഗോകുലം ഗ്രൂപ്പ് നല്‍കിയിരുന്നു. എന്നാല്‍ പണം കൈപ്പറ്റിയ രമണി രജിസ്‌ട്രേഷന് മുമ്പ് ഹോട്ടല്‍ മറ്റൊരാള്‍ക്ക് മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് രമണിക്കെതിരെ നല്‍കിയ കേസ് ചെന്നൈ കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സെറ്റില്‍മെന്റായി മകനെ സ്വാധീനിച്ച് രമണി ദുബായിലെ ഹെല്‍ത്ത് കെയര്‍ കമ്പനി ഗോകുലം ഗ്രൂപ്പിന് 20 കോടി രൂപയ്ക്ക് നല്കാമെന്ന് അറിയിച്ച് കരാര്‍ ഒപ്പുവച്ചു. ഇടപാട് നടന്നെങ്കിലും കരാര്‍ തിരികെ നല്‍കാതെ രമണി പരാതി നല്‍കി പകരം വീട്ടുകയായിരുന്നുവെന്ന് ഗോകുലം ഗോപാലന്‍ പറയുന്നു.

നിയമത്തില്‍ വിശ്വാസമുള്ളതിനാലാണ് ആരുടെയും സഹായം തേടാത്തത്, മകന്‍ ചതിയില്‍ പെട്ടതെന്ന് ഗോകുലം ഗോപാലന്‍
തുഷാറിനെ കുടുക്കാന്‍ ചെക്ക് പണം കൊടുത്ത് വാങ്ങിയെന്ന് സംശയം; പുറത്തുവന്ന ശബ്ദരേഖ അപൂര്‍ണമെന്ന് നാസില്‍ അബ്ദുള്ള

ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ ചെക്കുകേസില്‍ യുഎഇ ജയിലിലാണ്. 2 കോടി ദിര്‍ഹത്തിന്റെ ഇടപാടുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇന്ത്യന്‍ പണത്തിലേക്ക് മാറ്റുമ്പോള്‍ ഇത് ഏതാണ്ട് 39 കോടി രൂപ വരും. ചെക്ക് മടങ്ങിയതോടെ ഇവര്‍ നിയമനടപടി സ്വീകരിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. രണ്ടാഴ്ച മുന്‍പാണ് ബൈജുവിനെ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ശേഷം ദുബായ് പൊലീസിന് കൈമാറി. ഇപ്പോള്‍ അല്‍ഐന്‍ ജയിലിലാണ് ബൈജുവുള്ളത്. കേസുള്ളതിനാല്‍ ബൈജുവിന് യാത്രാവിലക്കുണ്ടായിരുന്നു. എന്നാല്‍ അനധികൃതമായി റോഡ് മാര്‍ഗം ഒമാനിലേക്ക് കടന്ന് ഇന്ത്യയിലെത്താന്‍ ശ്രമിക്കുമ്പോഴാണ് അറസ്റ്റിലായത്. ഇമിഗ്രേഷന്‍ രേഖകള്‍ ഉള്‍പ്പെടെ വ്യാജരേഖകള്‍ ഉണ്ടാക്കിയെന്ന കുറ്റവും ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. നേരത്തെ ബൈജുവിന്റെ പാസ്പോര്‍ട്ട് അല്‍ഐന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പിടിച്ചുവെച്ചിരിക്കുകയായിരുന്നു.

logo
The Cue
www.thecue.in