ദിലീപ് പീഡന ക്വട്ടേഷന്‍ നല്‍കിയ വ്യക്തി, മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപെടും: പ്രോസിക്യൂഷന്‍

ദിലീപ് പീഡന ക്വട്ടേഷന്‍ നല്‍കിയ വ്യക്തി, മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപെടും: പ്രോസിക്യൂഷന്‍
Published on

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്ന് പ്രോസിക്യൂഷന്‍. പ്രതികള്‍ക്ക് സംരക്ഷണ ഉത്തരവ് നല്‍കിയത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ഈ പ്രതികള്‍ക്ക് മാത്രം എന്താണ് ഇത്രയും പ്രത്യേകത. ഒരു സാധാരണക്കാരന് ഈ പരിഗണന ലഭിക്കുമോ എന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ഉന്നതരായ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അവര്‍ അന്വേഷണം അട്ടിമറിക്കും. ഇപ്പോള്‍ തന്നെ പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ ഫോണുകള്‍ പ്രതികളുടെ കയ്യിലുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ മാത്രമെ അതെല്ലാം കണ്ടെടുക്കാന്‍ സാധിക്കുകയുള്ളു എന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ദിലീപ് സ്വന്തം സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത വ്യക്തിയാണ്. ആക്രമണത്തിന് പിന്നില്‍ കൃത്യമായ ആസുത്രണം നടന്നിട്ടുണ്ട്. നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കവും പ്രതികളുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. ഐ.പി.സി തയ്യാറാക്കിയവര്‍ ചിന്തിക്കാത്ത വിധത്തിലുള്ള കുറ്റകൃത്യമാണ് ദിലീപ് ചെയ്തിരിക്കുന്നത്. അതിനാല്‍ ദിലീപ് മുന്‍കൂര്‍ജാമ്യത്തിന് അര്‍ഹനല്ലെന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in