പാവപ്പെട്ടവരുടെ പക്ഷം പിടിക്കുന്നതാണ് ഇടതുപക്ഷവും ക്രിസ്തുവിശ്വാസവുമെന്ന് മാര്‍ കുറിലോസ്

പാവപ്പെട്ടവരുടെ പക്ഷം പിടിക്കുന്നതാണ് ഇടതുപക്ഷവും ക്രിസ്തുവിശ്വാസവുമെന്ന് മാര്‍ കുറിലോസ്
Published on

ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ അമ്പതാം വാര്‍ഷികത്തിന് ആശംസ നേര്‍ന്ന പോസ്റ്റിലെ കമന്റിന് മറുപടിയായി ഇടതുപക്ഷത്തെയും ക്രിസ്ത്യന്‍ വിശ്വാസത്തെയും വിശദീകരിച്ച് നിരണം ഭദ്രാസനാധിപന്‍ ഗിവര്‍ഗീസ് മാര്‍ കുറിലോസ്. ഞാന്‍ ഒരു കോണ്‍ഗ്രസുകാരനല്ല എന്നു മാത്രമല്ല ഒരു സോഷ്യലിസ്റ്റും ഇടതുപക്ഷ സഹയാത്രികനുമാണ്. എങ്കിലും ഉമ്മന്‍ ചാണ്ടി എന്ന നേതാവിനോട് എന്നും ആദരവും സ്നേഹവുമാണ്. രാഷ്ട്രീയത്തിന് അതീതമായി ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച വ്യക്തിത്വമാണെന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിന് കമന്റായാണ് കമ്മ്യൂണിസവും ദൈവവിശ്വാസവും തമ്മിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാട്ട് ചോദ്യം.

ഗിവര്‍ഗീസ് മാര്‍ കുറിലോസിനോടുള്ള ചോദ്യം

'ഒരു ക്രിസ്ത്യാനിക്ക് എങ്ങനെ നിരീശ്വര വാദത്തില്‍ ഉണ്ടാക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ആയി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കും എന്ന് സിമ്പിള്‍ ആയി ഒന്ന് പറഞ്ഞു തരാമോ തിരുമേനി?'

കുറിലോസിന്റെ ഉത്തരം:

വളരെ ലളിതമായി പറഞ്ഞാല്‍ ബൈബിള്‍ ശരിയായി വായിച്ച് മനസിലാക്കിയാല്‍ മതിയെന്നായിരുന്നു ഗിവര്‍ഗീസ് മാര്‍ കുറിലോസ് കമന്റിന് നല്‍കിയ ആദ്യമറുപടി. തൊട്ടുപിന്നാലെ വിശദീകരിച്ചെഴുതി.

'ഞാന്‍ കമ്യൂണിസ്റ്റല്ല, സോഷ്യലിസ്റ്റാണ്. അത് വേദപുസ്തകാധിഷ്ഠിതമാണ്. അതാകട്ടെ ക്യാപ്പിറ്റലിസവുമായി ചേര്‍ന്നു പോകയില്ല. നിരീശ്വരവാദം ഞാന്‍ അംഗീകരിക്കുന്നില്ല. എന്നാല്‍ യോജിക്കാവുന്ന ധാരാളം മേഖലകള്‍ ഉണ്ട് . നീതിയുടെയും മര്‍ദ്ദിതരുടെയും പാവപ്പെട്ടവരുടെയും പക്ഷം പിടിക്കുന്നതാണ് ഇടതുപക്ഷവും ക്രിസ്തു വിശ്വാസവും. ക്യാപ്പിറ്റലിസം ധനവാന്‍മാരുടെയും മൂലധനത്തിന്റെയും പക്ഷത്താണ്. അത് ക്രിസ്തുവും ബൈബിളും അംഗീകരിക്കുന്നില്ല.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പാവപ്പെട്ടവരുടെ പക്ഷം പിടിക്കുന്നതാണ് ഇടതുപക്ഷവും ക്രിസ്തുവിശ്വാസവുമെന്ന് മാര്‍ കുറിലോസ്
ഉമ്മന്‍ചാണ്ടിക്കൊപ്പമുള്ള പ്രൊഫൈല്‍ പിക്ച്ചറും കവര്‍ ഫോട്ടോയുമായി ചെന്നിത്തല

ഉമ്മന്‍ചാണ്ടി എന്ന നേതാവിനോട് എന്നും ആദരവും സ്‌നേഹവുമാണെന്ന് ആശംസയര്‍പ്പിച്ചുകൊണ്ടുള്ള കുറിപ്പില്‍ അദ്ദേഹം പറയുന്നു. 'രാഷ്ട്രീയത്തിന് അതീതമായി ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച വ്യക്തിത്വം. ഉമ്മന്‍ചാണ്ടി എന്നാല്‍ പുതുപ്പള്ളി എന്നും പുതുപ്പള്ളി എന്നാല്‍ ഉമ്മന്‍ചാണ്ടി എന്നും അര്‍ത്ഥം. പുതുപ്പള്ളി മണ്ഡലത്തിലെ നാലുന്നാക്കല്‍ സ്വദേശിയായ എന്റെ ങഘഅ കൂടിയാണ് ഉമ്മന്‍ചാണ്ടി സാര്‍. മണ്ഡലത്തിലെ ഓരോ വ്യക്തിയെയും പേര് വിളിച്ച് ഇടപെടാന്‍ കഴിയുന്ന അപൂര്‍വ നേതാക്കളില്‍ ഒരാള്‍. ആര്‍ക്കും എപ്പോഴും സമീപിക്കാവുന്ന ജനകീയതയുടെ ആള്‍രൂപം. മരണമാകട്ടെ, വിവാഹമാകട്ടെ, മറ്റ് ആവശ്യങ്ങളാകട്ടെ ഉമ്മന്‍ ചാണ്ടി സാറിന്റെ സാന്നിദ്ധ്യം എല്ലാവരും പ്രതീക്ഷിക്കും; അവരാരും ഇന്നുവരെ നിരാശരായിട്ടുമില്ല. ഞങ്ങളുടെ ഭിന്നശേഷിയുള്ള കുട്ടികളുടെ 'തീരം' എന്ന പ്രസ്ഥാനത്തിന്റെ കേന്ദ്ര ആസ്ഥാനം ഉമ്മന്‍ചാണ്ടി സാറിന്റെ പുതുപ്പള്ളിയിലെ വീടിന്റെ സമീപമാണ്. അദ്ദേഹം ഞങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയും സഹായങ്ങളും ഞങ്ങള്‍ എന്നും സ്മരിക്കും. ഒരേ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ജയിച്ച് നിയമസഭാംഗമായി അര നൂറ്റാണ്ട് പൂര്‍ത്തിയാക്കുക എന്നത് അത്യപൂര്‍വ്വ നേട്ടമാണ്. വളരെ സന്തോഷത്തോടെ ഉമ്മന്‍ചാണ്ടി സാറിനെ ഈ നേട്ടത്തില്‍ അഭിനന്ദിക്കുകയും തുടര്‍ന്നും ആയുരാരോഗ്യ സൗഖ്യത്തോടെ പൊതു മണ്ഡലത്തില്‍ സേവനം ചെയ്യുവാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു', അദ്ദേഹം കുറിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in