ഒരു ലക്ഷത്തിലധികം മനുഷ്യരെ കുടിയൊഴിപ്പിക്കേണ്ടി വരും, കെ റെയില്‍ ഉപേക്ഷിക്കണമെന്ന് ഗിവര്‍ഗീസ് മാര്‍ കൂറിലോസ്

Kerala Rail Development Corporation Limited
Kerala Rail Development Corporation Limited
Published on

തിരുവനന്തപുരത്തുനിന്നും കുറേ ആളുകള്‍ക്ക് നാലു മണിക്കൂര്‍ കൊണ്ട് കാസര്‍കോട് എത്താന്‍ കേരളത്തിലെ ഒരുലക്ഷത്തിലധികം മനുഷ്യരെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്ന്

യാക്കോബായ സുറിയാനി സഭ നിരണം ഭദ്രസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപോലീത്ത. ഇത് ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം അചിന്തനീയമാണെന്നും മാര്‍ കൂറിലോസ്. ചങ്ങനാശ്ശേരി മാമൂട്ടില്‍ നടന്ന കെ റെയില്‍ വിരുദ്ധ പ്രതിഷേധ സമരത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍ കൂറിലോസ്.

K- റെയിൽ പദ്ധതി ഉപേക്ഷിക്കണം

കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും അതിന്റെ ഭാവി വിപത്തുകളെക്കുറിച്ചും ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ് എല്ലാവരും ഗൗരവമായി എടുക്കേണ്ടതാണ്. അനിയന്ത്രിതമായ പ്രകൃതി ചൂഷണം കാലാവസ്ഥയുടെ താളം പ്രവചനാതീതമായി തെറ്റിച്ചിരിക്കുകയാണ്. പ്രകൃതിയെ കരുതാത്ത ഒരു വികസനവും സുസ്ഥിരം ആവില്ല. തിരുവനന്തപുരത്തുനിന്നും കുറേ ആളുകൾക്ക് നാലു മണിക്കൂർ കൊണ്ട് കാസർകോട് എത്താൻ കേരളത്തിലെ ഒരുലക്ഷത്തിലധികം മനുഷ്യരെ കുടിയൊഴിപ്പിക്കേണ്ടി വരിക! ഇത് ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം അചിന്തനീയമാണ്. ഒരുലക്ഷത്തിലധികം കോടി രൂപയുടെ കടക്കെണിയിലേക്ക് കേരളത്തെ ഈ പദ്ധതി തള്ളിവിടും.

ഇതിനകം തന്നെ വലിയ കടക്കെണിയിൽ ആയിരിക്കുന്ന സംസ്ഥാനം ഇതെങ്ങനെ താങ്ങും? ഒരു ലക്ഷത്തിലധികം വരുന്ന ആളുകളെ കുടിയൊഴുപ്പിക്കൽ വേണ്ടിവരുന്ന, പ്രകൃതിയുടെ താളത്തിന് വലിയ ആഘാതം ഉണ്ടാക്കുന്ന ഈ പദ്ധതിയാണ് "വികസനം" എങ്കിൽ ഞാൻ വികസനവിരുദ്ധനാണ്. ഒരു ഇടതുപക്ഷ സർക്കാരിന് എങ്ങനെയാണ് ഇത്തരം "വികസന" പദ്ധതികൾ മുന്നോട്ടു വയ്ക്കാൻ കഴിയുക? DYFI ക്കും നമ്മുടെ സാംസ്കാരിക നേതാക്കൾക്കും (ശാസ്ത്ര സാഹിത്യ പരിഷത്ത്, RVG മേനോൻ, സക്കറിയ തുടങ്ങിയവരെ മറക്കുന്നില്ല ) പുരോഗമന പ്രസ്ഥാനങ്ങൾക്കും ഒന്നും ഈ വിഷയത്തിൽ നിലപാട് ഇല്ലേ? ജനവിരുദ്ധവും പരിസ്ഥിതിവിരുദ്ധവുമായ K- റെയിൽ പദ്ധതി സർക്കാർ ഉപേക്ഷിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in