ആരോഗ്യമന്ത്രി വീണ ജോര്‍ജ് വേദിയിലിരിക്കെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനയെ വിമര്‍ശിച്ച് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ. തലവൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഗണേഷ്‌കുമാര്‍ ഡോക്ടര്‍മാര്‍ക്കെതിരെ രംഗത്തെത്തിയത്.
ഒരാഴ്ച മുന്‍പ് ഇതേ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ ഗണേഷ്‌കുമാര്‍ ഡോക്ടര്‍മാരെ വിമര്‍ശിച്ചിരുന്നു. വൃത്തിഹീനമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിമര്‍ശനം.
ഇതില്‍ ഡോക്ടര്‍മാരുടെ സംഘടന ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് ഡോക്ടമാരുടെ സംഘടനയ്‌ക്കെതിരെ ഗണേഷ് കുമാര്‍ വീണ്ടും രംഗത്തെത്തിയത്.
സംഘടനാ ചുമതലയുള്ള ഡോക്ടര്‍മാരുടെ പേരുപറഞ്ഞ് ചില അലവലാതി ഡോക്ടര്‍മാര്‍ തനിക്കെതിരെ സംസാരിക്കുന്നത് കേട്ടു എന്നായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞത്.
സ്റ്റാഫിന്റെ പാറ്റേണ്‍ ശരിയല്ലെന്നാണ് ഒരു നേതാവ് ടിവിയില്‍ പറയുന്നത് കേട്ടത്. എന്നാല്‍ തലവൂര്‍ ആയുര്‍വേദ ആശുപത്രിയ്ക്ക് വേണ്ടിയല്ല അയാള്‍ സംസാരിക്കുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ഗണേഷ് കുമാര്‍ പറഞ്ഞത് സ്റ്റാഫിന്റെ പാറ്റേണ്‍ ശരിയല്ലെന്നാണ് ഒരു നേതാവ് ടിവിയില്‍ പറയുന്നത് കേട്ടത്. എന്നാല്‍ തലവൂര്‍ ആയുര്‍വേദ ആശുപത്രിയ്ക്ക് വേണ്ടിയല്ല അയാള്‍ സംസാരിക്കുന്നത്. അയാള്‍ക്ക് സ്റ്റാഫ് പാറ്റേണ്‍ ശരിയാക്കിയാല്‍ മതി. 40 കിടക്കയുള്ള ആശുപത്രിയില്‍ രണ്ട് പേരെ ഉള്ളു എന്നാണ് പറഞ്ഞത്. എന്നാല്‍ രണ്ട് പേര്‍ ഉണ്ടായിരുന്നു. ഒരാള്‍ പോയതാണ്. പേ വാര്‍ഡിനായി ഒരു സ്വീപ്പറെ തന്നെ ഇവിടെ കൊടുത്തിട്ടുണ്ട്.
ബാക്കിയുള്ളവരെ എടുക്കുന്നതിനായി എച്ച് എംസിയില്‍ 10 പേരുടെ ലിസ്റ്റ് ഇട്ടിട്ടുണ്ട്. ഇവിടെ നാലായി വിഭജിച്ച് നാല് പേരെ വെച്ച് വൃത്തിയാക്കുകയാണ് വേണ്ടത്. ഇതിന് എച്ച്.എം.സിയില്‍ നിന്ന് ഇവര്‍ക്ക് ആളെയെടുക്കാം. അത് എടുക്കാത്തത് ആരുടെ തെറ്റാണ് ? ബാത്ത്‌റൂമില്‍ ടൈല്‍ ഇളകിയെന്നാണ് അയാള്‍ പിന്നെ പറയുന്നത്. ഇവിടെ ബാത്ത് റൂമില്‍ ടൈലൊന്നും ഇളകിയിട്ടില്ല. ക്ലോസറ്റിന്റെ മുകള്‍ ഭാഗം പൊട്ടിപോയിട്ടുണ്ട്. അത് ഡോക്ടര്‍ കാണാത്തതുകൊണ്ടും അത് മാറ്റാത്തതിലുമുള്ള രോഷമാണ് പ്രകടിപ്പിച്ചത്. അല്ലാതെ ഇവിടെ ടൈല്‍ ഒന്നും പൊട്ടിയിട്ടില്ല. സിനിമാ നടനായ എന്റെ വീട്ടില്‍ ഇട്ടതിനേക്കാള്‍ നല്ല ടൈല്‍ ആണ് ഇവിടെ ഇട്ടിരിക്കുന്നത്. ഇവിടുത്തെ സിഎംഒയെ ഞാന്‍ സഹോദരിയെ പോലെയാണ് കാണുന്നത്. അത് അവര്‍ക്കും അറിയാം. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ പറഞ്ഞതില്‍ അവര്‍ക്ക് പരാതിയൊന്നും ഇല്ല.