ഒരേ പാര്‍ട്ടിക്കാരനായിട്ടും എം.പി പരാതിയുടെ കാര്യം അറിയിച്ചില്ല; കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ ബാധിക്കില്ലെന്ന് ജി. സുധാകരന്‍

ഒരേ പാര്‍ട്ടിക്കാരനായിട്ടും എം.പി പരാതിയുടെ കാര്യം അറിയിച്ചില്ല; കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ ബാധിക്കില്ലെന്ന് ജി. സുധാകരന്‍
Published on

ആലപ്പുഴ: അരൂര്‍- ചേര്‍ത്തല ദേശീയപാത പുനര്‍നിര്‍മ്മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എ.എം ആരിഫ് എം.പി പരാതി നല്‍കിയതില്‍ പ്രതികരണവുമായി മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. എ.എം ആരിഫ് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ തന്നെ നേരിട്ട് ബാധിക്കുന്നതല്ല.

ഒരേ പാര്‍ട്ടിക്കാരനായിട്ടും എംപി തന്നെ ഇക്കാര്യം അറിയിച്ചില്ല. കരാറുകാരനെതിരെ അന്വേഷണം നടക്കട്ടെ. താന്‍ മന്ത്രിയായിരുന്ന കാലത്താണ് റോഡ് പണി നടന്നത് എന്നതിന് എന്ത് പ്രസക്തിയാണുള്ളതെന്നും ജി സുധാകരന്‍ ചോദിച്ചു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനാണ് അരൂര്‍- ചേര്‍ത്തല ദേശീയ പാത പുനര്‍ നിര്‍മ്മാണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള കത്ത് എ.എം ആരിഫ് എം.പി നല്‍കിയത്.

കത്തു ലഭിച്ചുവെന്നും കരാറുകാരന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

36 കോടി രൂപ ചെലവില്‍ ജര്‍മ്മന്‍ സാങ്കേതിക വിദ്യയോടെയായിരുന്നു പുനര്‍നിര്‍മ്മാണം. മൂന്ന് വര്‍ഷം മുമ്പ് നിര്‍മ്മിച്ച റോഡിന് ഗുണനിലവാരം പോരെന്നും റോഡില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് റിയാസിന് അയച്ച കത്തില്‍ പറയുന്നു.

കത്ത് പുറത്തായതിന് പിന്നാലെ മുന്‍ മന്ത്രി ജി.സുധാകരനെ ന്യായീകരിച്ച് ആരിഫ് എം.പി രംഗത്തെത്തി. '' അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ ഇക്കാര്യങ്ങള്‍ പെട്ടിട്ടുണ്ടാകില്ല. കരാറുകാരും എന്‍ജിനീയര്‍മാരുമാണ് ഉത്തരവാദികള്‍. അവരുടെ ഇടപെടലുകള്‍ അന്വേഷിക്കണം,'' ആരിഫ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in