'തന്റെ വീട്ടില്‍ കൊണ്ടുപോടോ'; ചര്‍ച്ചയ്‌ക്കെത്തിയ ഉദ്യോഗസ്ഥനോട് ആക്രോശിച്ച് ബിജെപി കൗണ്‍സിലര്‍

'തന്റെ വീട്ടില്‍ കൊണ്ടുപോടോ'; ചര്‍ച്ചയ്‌ക്കെത്തിയ ഉദ്യോഗസ്ഥനോട് ആക്രോശിച്ച് ബിജെപി കൗണ്‍സിലര്‍
Published on

കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞ പ്രതിഷേധക്കാരോട് ചര്‍ച്ചയ്‌ക്കെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനോട് കയര്‍ത്ത് ബിജെപി കൗണ്‍സിലര്‍. 'തന്റെ വീട്ടില്‍ കൊണ്ടുപോടോ' എന്നായിരുന്നു ആക്രോശം. തന്റെ വീട്ടില്‍ ബോഡി അടക്കാന്‍ അനുവിദിക്കുമോയെന്നും ബിജെപി കൗണ്‍സിലര്‍ ചോദിക്കുന്നുണ്ട്. മാസ്‌ക് ശരിയായി ധരിക്കാതെയാണ് ഇയാള്‍ ആള്‍ക്കുട്ടത്തില്‍ ശബ്ദമുയര്‍ത്തി സംസാരിക്കുന്നതെന്നും ദൃശ്യങ്ങളില്‍ കാണാം.

'തന്റെ വീട്ടില്‍ കൊണ്ടുപോടോ'; ചര്‍ച്ചയ്‌ക്കെത്തിയ ഉദ്യോഗസ്ഥനോട് ആക്രോശിച്ച് ബിജെപി കൗണ്‍സിലര്‍
കൊവിഡ് രോഗിയുടെ സംസ്‌കാരത്തെച്ചൊല്ലി തര്‍ക്കം; ശ്മശാനം കെട്ടിയടച്ച് നാട്ടുകാര്‍

കൊവിഡ് നിയന്ത്രണങ്ങളെല്ലാം ലംഘിച്ചാണ് പ്രതിഷേധം. ശ്മശാനത്തില്‍ നിന്നും എത്തുന്ന പുകയിലൂടെ രോഗം പടരുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ബിജെപി കൗണ്‍സിലര്‍ തടയുകയായിരുന്നു. പ്രശ്‌നത്തെ ജനപ്രതിനിധികള്‍ രാഷ്ട്രീയവത്കരിക്കരുതെന്ന് ചര്‍ച്ചയ്‌ക്കെത്തിയ ഉദ്യോഗസ്ഥന്‍ മടങ്ങി പോകുമ്പോള്‍ പറയുന്നുണ്ട്.

'തന്റെ വീട്ടില്‍ കൊണ്ടുപോടോ'; ചര്‍ച്ചയ്‌ക്കെത്തിയ ഉദ്യോഗസ്ഥനോട് ആക്രോശിച്ച് ബിജെപി കൗണ്‍സിലര്‍
കുത്തിത്തിരുപ്പ് ഉണ്ടാക്കരുത്; മൃതശരീരം തുമ്മില്ല ചുമക്കില്ല...

ചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജ്ജിന്റെ സംസ്‌കാരം കോര്‍പ്പറേഷന്‍ ശ്മശാനത്തില്‍ നടത്താന്‍ തീരുമാനിച്ചതോടെയാണ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ സംഘടിച്ചത്. ശ്മശാനത്തിലേക്കുള്ള വഴി ഇവര്‍ കെട്ടിയടച്ചു. പൊലീസ് എത്തിയാണ് ഇത് മാറ്റിയത്. ഇതോടെ നാട്ടുകാര്‍ വഴിയില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. കൊവിഡ് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ജില്ലാഭരണകൂടം വേറെ സ്ഥലം കണ്ടെത്തണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in