ഇന്ധന വില വര്‍ധനവിനെതിരെയുള്ള പ്രതിഷേധത്തില്‍ ശശി തരൂര്‍ എം.പി. ഓട്ടോറിക്ഷ കെട്ടിവലിച്ചായിരുന്നു ശശി തരൂരിന്റെ പ്രതിഷേധം. സെക്രട്ടറിയേറ്റിന് മുന്നിലൂടെയായിരുന്നു ഓട്ടോ കെട്ടിവലിച്ച് സമരം നടത്തിയത്.
ഐ.എന്‍.ടി.യുസിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്.ഓട്ടോ തൊഴിലാളികളും പ്രതിഷേധത്തില്‍ പങ്കെടുത്തു. നൂറിലേറെ ഓട്ടോറിക്ഷകള്‍ കെട്ടിവലിച്ചു.
ഇന്ധന വില വര്‍ധിപ്പിക്കുന്നത് അന്യായമാണെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. ടാക്‌സ് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകുന്നില്ല. ജനങ്ങളുടെ പേര് പറഞ്ഞ് ഭരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത്.അവശ്യ സാധനങ്ങളുടെ വില ഉയരാന്‍ കാരണമാകുന്നു. സാധാരണക്കാരെന്റെ വിഷമം മനസിലാക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് ഡല്‍ഹിയിലും കേരളത്തിലും ഉള്ളതെന്ന് ശശി തരൂര്‍ എം.പി കുറ്റപ്പെടുത്തി.