'പാലാ ബിഷപ്പിന്റേത് ക്രിസ്ത്യാനികളുടെ നിലപാടല്ല, സഭാധ്യക്ഷന്‍ സമുദായ നേതാവായി ചുരുങ്ങി', വിമര്‍ശനവുമായി ഫാ.പോള്‍ തേലക്കാട്ട്

'പാലാ ബിഷപ്പിന്റേത് ക്രിസ്ത്യാനികളുടെ നിലപാടല്ല, സഭാധ്യക്ഷന്‍ സമുദായ നേതാവായി ചുരുങ്ങി', വിമര്‍ശനവുമായി ഫാ.പോള്‍ തേലക്കാട്ട്
Published on

പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തെ വിമര്‍ശിച്ച് സീറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ.പോള്‍ തേലക്കാട്ട്. പാലാ ബിഷപ്പിന്റെ പ്രസ്താവന ക്രിസ്ത്യാനികളുടെ മുഴുവന്‍ നിലപാടല്ല. സഭാധ്യക്ഷന്‍ വെറും സമുദായ നേതാവായെന്നും അദ്ദേഹം വിമര്‍ശിച്ചു. മംഗളം പത്രത്തിലെഴുതിയ ലേഖനത്തിലായിരുന്നു പ്രതികരണം.

'സൗഹൃദത്തിന്റെ ഭാഷക്ക് പകരം തര്‍ക്ക യുദ്ധത്തിനാണ് മെത്രാന്‍ തയ്യാറായത്. വേണ്ടത്ര ചിന്തയില്ലാതെയായിരുന്നു പാലാ ബിഷപ്പിന്റെ പ്രസ്താവന. മെത്രാന്‍ പിന്തുടരേണ്ടത് മാര്‍പാപ്പയെയാണ്.'

അദ്ദേഹത്തിന്റെ സംഭാഷണം സൗഹൃദ രീതിയില്‍ നിന്നും മാറി. സഭാധ്യക്ഷന്‍ വെറും സമുദായ നേതാവായി. സഭയെ സഭയ്ക്ക് വേണ്ടി മാത്രമാക്കി. സ്വന്തം ചിന്തയില്‍ നിന്ന് അന്യനെ ഒഴിവാക്കുമ്പോള്‍ മൗലികവാദം ആരംഭിക്കുന്നുവെന്നും ലേഖനത്തില്‍ ഫാ.പോള്‍ തേലക്കാട്ട് പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in