സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മാത്രം കിറ്റ് നല്‍കിയാല്‍ മതിയെന്ന അഭിപ്രായം ഉയരുന്നുണ്ടന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ എല്ലാവരെയും ഒരുപോലെയാണ് കാണുന്നത്. മുന്‍ഗണനാവിഭാഗങ്ങള്‍ക്ക് മാത്രം നല്‍കിയാല്‍ പോരെ എന്നാണ് ഉയര്‍ന്നുവരുന്ന ചര്‍ച്ചകള്‍. വിഷയം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് കാലത്ത് ജനങ്ങളെ സഹായിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കിവന്നത്. ഇത് നിര്‍ത്തലാക്കുന്നുവെന്ന പ്രചരണങ്ങള്‍ നടക്കുന്നതിനിടെയാണ് പ്രതികരണവുമായി മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
നിലവില്‍ ഭക്ഷ്യക്കിറ്റ് വിതരണത്തിന് സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. എല്ലാ വശങ്ങളും ചര്‍ച്ചചെയ്ത ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും ജി.ആര്‍ അനില്‍ പറഞ്ഞു.