നാണക്കേട് തോന്നുന്നു, ഫ്രാന്‍സില്‍ മൂന്ന് ലക്ഷം കുട്ടികളെ കത്തോലിക്ക പുരോഹിതന്മാര്‍ പീഡിപ്പിച്ച സംഭവത്തില്‍ മാര്‍പ്പാപ്പ

നാണക്കേട് തോന്നുന്നു, ഫ്രാന്‍സില്‍ മൂന്ന് ലക്ഷം കുട്ടികളെ കത്തോലിക്ക പുരോഹിതന്മാര്‍ പീഡിപ്പിച്ച സംഭവത്തില്‍ മാര്‍പ്പാപ്പ
Published on

കഴിഞ്ഞ എഴുപത് വര്‍ഷത്തിനിടെ ഫ്രാന്‍സില്‍ 330,000 കുട്ടികള്‍ കത്തോലിക്ക പുരോഹിതരാല്‍ പീഡിപ്പിക്കപ്പെട്ടുവെന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഫ്രാന്‍സില്‍ കുട്ടികളെ പീഡിപ്പിച്ച പുരോഹിതന്മാര്‍ക്ക് നേരെ നടപടിയെക്കുന്നതില്‍ കത്തോലിക്ക സഭയ്്ക്കുണ്ടായ കഴിവുകേടി നാണക്കേട് തോന്നുന്നുവെന്നാണ് മാര്‍പ്പാപ്പ പറഞ്ഞത്.

വത്തിക്കാനില്‍ നടന്ന പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പീഡിപ്പിക്കപ്പെട്ട കുട്ടികള്‍ കടന്നുപോയ അവസ്ഥയില്‍ ഞാന്‍ എന്റെ ദുഃഖവും നാണക്കേടും അറിയിക്കുന്നു. പീഡിപ്പച്ചവര്‍ക്കെതിരെ നടപടിയെടുക്കാതിരുന്ന കത്തോലിക്കാ സഭയുടെ കഴികേടും ഓര്‍ക്കുമ്പോള്‍ നാണക്കേട് തോന്നുന്നു,'മാര്‍പ്പാപ്പ പറഞ്ഞു.

ഇത് നാണക്കേട് തോന്നുന്ന നിമിഷമാണെന്നും ഇനി ഇങ്ങനെ ഒരു സംഭവം ഉണ്ടാകാതിരിക്കാന്‍ ബിഷപ്പുമാര്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മാര്‍പ്പാപ്പ പറഞ്ഞു.

2018ല്‍ ഫ്രഞ്ച് കത്തോലിക്ക സഭ നിയോഗിച്ച സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 1950 മുതല്‍ ഇതുവരെ 2,16,000 കുട്ടികളെ കത്തോലിക്ക പുരോഹിതര്‍ പീഡിപ്പിച്ചു എന്നാണ് ജീന്‍ മാര്‍ക്ക് സോവ് അധ്യക്ഷനായ സ്വതന്ത്ര അന്വേഷണ സംഘം കണ്ടെത്തിയത്.

സഭയ്ക്ക് കീഴിലെ അധ്യാപകര്‍ തുടങ്ങി സാധാരണ അംഗങ്ങളില്‍ നിന്ന് പീഡിപ്പിക്കപ്പെട്ടവരുടെ കണക്കുകൂടി പരിശോധിച്ചാല്‍ മൊത്തം 330,000ത്തോളം കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in