‘അവര്‍ 3000 കോണ്ടം കണ്ടെത്തി’, കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിനെ കണ്ടെത്തിയില്ലെന്ന് കനയ്യകുമാര്‍
ജെഎന്‍യു വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് രാജ്യത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്ന് സിപിഐ നേതാവും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റുമായ കനയ്യകുമാര്‍. കാമ്പസില്‍ നിന്ന് 3000 ഗര്‍ഭ നിരോധന ഉറകള്‍ കണ്ടെത്തിയെന്ന് പറയുന്നവര്‍ക്ക് കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും കനയ്യകുമാര്‍ പരിഹസിച്ചു.
ജെഎന്‍യുവിനെ നിങ്ങള്‍ക്ക് വേണ്ടത്ര അധിക്ഷേപിച്ചുകൊള്ളൂ, ഞങ്ങളെ ദേശവിരുദ്ധരെന്ന് വിളിച്ചോളൂ. പക്ഷെ ഇത് നിങ്ങളുടെ കുട്ടികള്‍ക്ക് ജോലി ലഭിക്കാന്‍ സഹായിക്കില്ല. ഇത് ഒരിക്കലും നിങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കില്ല. അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കില്ല. നിങ്ങളുടെ നിരാശയ്ക്ക് കാരണമെന്താണെന്ന് എനിക്ക് മനസിലാകും, ഇവിടെ പ്രവേശനം ലഭിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ജെഎന്‍യു കാമ്പസില്‍ നിന്ന് ദിവസേന 3000 ബിയര്‍കുപ്പികള്‍, 10,000 സിഗററ്റ് കുറ്റികള്‍, 4,000 ബീഡികള്‍, 50,000 എല്ലിന്‍ കഷണങ്ങള്‍, 3000 ഉപയോഗിച്ച കോണ്ടങ്ങള്‍, 500 അബോര്‍ഷന്‍ ഇഞ്ചക്ഷന്‍ എന്നിവ കണ്ടെത്തിയെന്നാണ് പറയുന്നത്. പക്ഷെ രണ്ട് വര്‍ഷം മുമ്പ് കാണാതായ വിദ്യാര്‍ത്ഥി നജീബ് എവിടെയാണെന്ന് കണ്ടെത്താനായില്ലെന്നും കനയ്യ കുമാര്‍ പറഞ്ഞു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
രണ്ട് വര്‍ഷത്തെ അന്വേഷണത്തിന് ശേഷം സിബിഐ അന്വേഷണം അവസാനിപ്പിച്ചു. നിങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ താമസിക്കുന്നു, സഞ്ചരിക്കുന്നു, സര്‍ക്കാര്‍ വിമാനത്തില്‍ സഞ്ചരിക്കുന്നു. നിങ്ങള്‍ക്ക് ജെഎന്‍യു പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളെ വേണ്ട, ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടുകളെ മതിയെന്നും, ജെഎന്‍യു പോലുള്ള സ്ഥാപനങ്ങള്‍ നടത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കനയ്യകുമാര്‍ പറഞ്ഞു.