രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് മുന്‍ ഡി.ജി.പി ജേക്കബ് തോമസ്; 'ബി.ജെ.പിയുമായി സഹകരിക്കും'

രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് മുന്‍ ഡി.ജി.പി ജേക്കബ് തോമസ്; 'ബി.ജെ.പിയുമായി സഹകരിക്കും'
Published on

രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് മുന്‍ ഡി.ജി.പി ജേക്കബ് തോമസ്. ബി.ജെ.പിയുമായി സഹകരിക്കും. ഇരിങ്ങാലക്കുട, കാഞ്ഞിരപ്പള്ളി, മുവ്വാറ്റുപുഴ സീറ്റുകളില്‍ മത്സരിക്കാന്‍ ആലോചനയുണ്ട്. മത്സരിച്ചില്ലെങ്കിലും പ്രചാരണ രംഗത്ത് സജീവമായുണ്ടാകുമെന്നും ജേക്കബ് തോമസ് പറഞ്ഞു. ട്വന്റി ഫോര്‍ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ദേശീയതയ്ക്ക് ഒപ്പം നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പമാകും പ്രവര്‍ത്തനം. തെരഞ്ഞെടുപ്പില്‍ രണ്ടുവിധത്തില്‍ പങ്കാളിയാകാം. സ്ഥാനാര്‍ത്ഥിയായും പങ്കാളിയാകാം മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചും തെരഞ്ഞെടുപ്പില്‍ പങ്കാളിയാകാം. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്നതിനാണ് താത്പര്യമെന്നും ജേക്കബ് തോമസ്.

Former DGP Jacob Thomas About His Politics

Related Stories

No stories found.
logo
The Cue
www.thecue.in