12 വയസുകാരനെ കാട്ടുപന്നി ആക്രമിച്ചു; പന്നിയെ വനപാലകര്‍ വെടിവെച്ചുകൊന്നു

12 വയസുകാരനെ കാട്ടുപന്നി ആക്രമിച്ചു; പന്നിയെ വനപാലകര്‍ വെടിവെച്ചുകൊന്നു
Published on

തിരുവമ്പാടി ചേപ്പിലങ്ങോട്ടില്‍ 12 വയസുകാരനെ ആക്രമിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. വനപാലകരാണ് കാട്ടുപന്നിയെ വെടിവെച്ചു കൊന്നത്.

സനൂപിന്റെ മകന്‍ അദ്‌നാന് നേരെയാണ് പന്നിയുടെ ആക്രമണം ഉണ്ടായത്. ശനിയാഴ്ച രാവിലെ 9.30ഓടെയാണ് ആക്രമണം ഉണ്ടായത്. അദ്‌നാനെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പന്നി സമീപത്തെ വീടിനുള്ളില്‍ കുടുങ്ങി. പന്നിയെ എം പാനല്‍ ഷൂട്ടറെ ഉപയോഗിച്ച് വനംവകുപ്പ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

സൈക്കിളില്‍ പോകവെയായിരുന്നു കുട്ടിയെ കാട്ടുപന്നി ആക്രമിച്ചത്. ഇരുകാലിനും പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

വനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെയ്ക്കാന്‍ വന്യജീവി ചട്ടം പാലിച്ച് ഉത്തരവിറക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കി കൊണ്ട് മന്ത്രി സഭായോഗം അനുമതി നല്‍കിയിരുന്നു.

എന്നാല്‍ അപകടകാരികളായ കാട്ടുപന്നികളെ കൊലപ്പെടുത്താനുള്ള തീരുമാനത്തില്‍ എതിര്‍പ്പുമായി ബി.ജെ.പി എം.പി മനേക ഗാന്ധി രംഗത്തെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധം അറിയിച്ച് വനംമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in