ആര്‍ത്തവ പരിശോധന: കോളേജ് പ്രിന്‍സിപ്പാളിനെ സസ്‌പെന്‍ഡ് ചെയ്തു

ആര്‍ത്തവ പരിശോധന: കോളേജ് പ്രിന്‍സിപ്പാളിനെ സസ്‌പെന്‍ഡ് ചെയ്തു
Published on

ഗുജറാത്തിലെ ഭുജില്‍ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം മാറ്റി ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തു. പ്രിന്‍സിപ്പള്‍ റിത റാണിങ്ക, ഹോസ്റ്റല്‍ വാര്‍ഡന്‍ റമിലബെന്‍, കോളേജിലെ പ്യൂണ്‍ നൈന എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ശനിയാഴ്ച ഇവര്‍ക്കെതിരെ നടപടിയെടുത്തുവെന്ന് ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ട്രസ്റ്റ് പ്രവീണ്‍ പിന്‍ഡോറിയ അറിയിക്കുകയായിരുന്നു.

ആര്‍ത്തവ പരിശോധന: കോളേജ് പ്രിന്‍സിപ്പാളിനെ സസ്‌പെന്‍ഡ് ചെയ്തു
‘ആര്‍ത്തവപ്പേടി’യില്‍ ഹോസ്റ്റല്‍ വാര്‍ഡന്റെ വിചിത്ര പരാതി ; 68 വിദ്യാര്‍ത്ഥികളെ അടിവസ്ത്രം മാറ്റി പരിശോധിച്ച് ക്രൂരത 

68 പെണ്‍കുട്ടികളെ അടിവസ്ത്രമുള്‍പ്പെടെ നീക്കി ആര്‍ത്തവ പരിശോധന നടത്തിയത് വിവാദമായിരുന്നു. കേസില്‍ നിലവില്‍ നാല് പ്രതികളാണുള്ളത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഐപിസി 384,355, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദേശീയ വനിതാ കമ്മീഷന്‍ ഞായറാഴ്ച പെണ്‍കുട്ടികളുടെ മൊഴിയെടുത്തിരുന്നു. ആര്‍ത്തവ പരിശോധനയ്ക്ക് നിര്‍ബന്ധിച്ച് വസ്ത്രം നീക്കം ചെയ്യിച്ചുവെന്നാണ് പെണ്‍കുട്ടികളുടെ മൊഴി.

ആര്‍ത്തവ പരിശോധന: കോളേജ് പ്രിന്‍സിപ്പാളിനെ സസ്‌പെന്‍ഡ് ചെയ്തു
'ദൈവത്തിന് സീറ്റ് താല്‍ക്കാലികം'; ട്രെയിനിലെ ശിവക്ഷേത്ര വിവാദത്തില്‍ തടിയൂരാന്‍ റെയില്‍വേ

ഫെബ്രുവരി 11നായിരുന്നു സംഭവം. ബിരുദ വിദ്യാര്‍ത്ഥികള്‍ 'ആര്‍ത്തവച്ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ച് ഹോസ്റ്റല്‍ വാര്‍ഡന്‍ അഞ്ജലിബെന്‍ പ്രിന്‍സിപ്പാള്‍ റിത റാണിങ്കയ്ക്ക് പരാതി നല്‍കുകയായിരുന്നു. മാസമുറയിലുള്ളവര്‍ അടുക്കളയില്‍ പ്രവേശിച്ചു, ക്ഷേത്ര പരിസരത്തെത്തി, മറ്റ് വിദ്യാര്‍ത്ഥികളോട് ഇടപഴകുകയും അവരെ തൊടുകയും ചെയ്തു എന്നിങ്ങനെയുള്ള ആരോപണങ്ങളായിരുന്നു പരാതിയില്‍. ഇതേ തുടര്‍ന്ന് പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ ഹോസ്റ്റല്‍ അന്തേവാസികളായ വിദ്യാര്‍ത്ഥികളെ തിരഞ്ഞുപിടിച്ച് കോളജ് വരാന്തയിലൂടെ റസ്റ്റ് റൂമിലേക്ക് പരേഡ് ചെയ്യിച്ചു.

ആര്‍ത്തവ പരിശോധന: കോളേജ് പ്രിന്‍സിപ്പാളിനെ സസ്‌പെന്‍ഡ് ചെയ്തു
'സീറ്റ് നമ്പര്‍ 64 ശിവപ്രതിഷ്ഠ'; പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്ത ട്രെയിനില്‍ അമ്പലവും

തുടര്‍ന്ന് സമ്മര്‍ദ്ദം ചെലുത്തി ഓരോരുത്തരെക്കൊണ്ടും അടിവസ്ത്രം നീക്കിച്ച് ആര്‍ത്തവമില്ലെന്ന് തെളിയിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. വിദ്യാര്‍ത്ഥികള്‍ വസ്ത്രങ്ങള്‍ നീക്കി മാസമുറയിലല്ലെന്ന് ബോധിപ്പിക്കാന്‍ നിര്‍ബന്ധിതരായി. സംഭവം വിവാദമായതോടെ, വിഷയത്തില്‍ ഇടപെട്ട ക്രാന്തിഗുരു ശ്യാംജി ക്രിഷ്ണ വര്‍മ കച്ച് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍, അന്വേഷണ കമ്മീഷനെ നിയോഗിച്ചു. സ്വാമി നാരായണിന്റെ പിന്‍ഗാമികളുടെ നിയന്ത്രണത്തിലുള്ള കോളജ് 2012 ലാണ് ആരംഭിച്ചത്. 2014 ല്‍ ശ്രീസ്വാമിനാരായണണ്‍ കന്യാമന്ദിറിന് സമീപത്തേക്ക് കോളജ് മാറ്റി. ബി.കോം, ബിഎ, ബിഎസ്.സി കോഴ്സുകളാണുള്ളത്, 1500 ഓളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in