14,000 ക്വിന്റല്‍ ഭക്ഷ്യധാന്യം കെട്ടിക്കിടന്ന് നശിച്ചു; റേഷന്‍കടകളിലെത്തിച്ചത് പുഴുവരിച്ച അരിയും ഗോതമ്പും

14,000 ക്വിന്റല്‍ ഭക്ഷ്യധാന്യം കെട്ടിക്കിടന്ന് നശിച്ചു; റേഷന്‍കടകളിലെത്തിച്ചത് പുഴുവരിച്ച അരിയും ഗോതമ്പും
file image
Published on

സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴി വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്ന് നശിച്ചു. 10 ജില്ലകളിലെ ഗോഡൗണുകളില്‍ 13,970 ക്വിന്റല്‍ ഭക്ഷ്യധാന്യം നശിച്ചതായി സിവില്‍ സപ്ലൈസ് വകുപ്പ് കണ്ടെത്തി. ഡിസംബറില്‍ റേഷന്‍കടകള്‍ വഴി വിതരണം ചെയ്ത അരിയും ഗോതമ്പും ദുര്‍ഗന്ധമുള്ളതും പുഴുവരിച്ചതുമാണെന്ന പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീഴ്ച കണ്ടെത്തിയതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംസ്ഥാനത്തെ മിക്ക ഗോഡൗണുകളിലും അശാസ്ത്രീയമായും അലക്ഷ്യമായും ഭക്ഷ്യധാന്യം സൂക്ഷിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. പല ഗോഡൗണുകളിലും ചോര്‍ച്ച കാരണമാണ് ഭക്ഷ്യധാന്യം നശിച്ചത്. പഴകിയ ധാന്യത്തിനൊപ്പം പുതിയത് കൂട്ടിച്ചേര്‍ത്ത് വിതരണം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്.

മലപ്പുറം ജില്ലയില്‍ 3,51,209 കിലോയും തൃശ്ശൂരില്‍ 3,01,043ഉം പാലക്കാട് 2,85,000 ഉം കോട്ടയത്ത് 2,68,500 കിലോയുമാണ് നശിച്ചത്. ഏറ്റവും കുറവ് കണ്ടെത്തിയത് വയനാട്ടിലാണ്. 440 കിലോ ഭക്ഷ്യധാന്യമാണ് വയനാട്ടില്‍ നശിച്ചത്.

റിപ്പോര്‍ട്ട് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു. നാല് ജില്ലകളില്‍ നിന്നുള്ള റിപ്പോര്‍ട്ട് കൂടി ലഭിക്കാനുണ്ട്. വിതരണം ചെയ്യാന്‍ പറ്റാത്ത രീതിയില്‍ നശിച്ചവ കാലിത്തീറ്റയ്ക്ക് നല്‍കാന്‍ നിര്‍ദേശിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in