'ആണല്ല പെണ്ണല്ല', മിശ്രലിംഗരായ കുഞ്ഞുങ്ങള്‍ക്കൊരു താരാട്ട് പാട്ട്; മോഹിനിയാട്ടത്തിലൂടെ ദൃശ്യാവിഷ്‌കാരം

'ആണല്ല പെണ്ണല്ല', മിശ്രലിംഗരായ കുഞ്ഞുങ്ങള്‍ക്കൊരു താരാട്ട് പാട്ട്; മോഹിനിയാട്ടത്തിലൂടെ ദൃശ്യാവിഷ്‌കാരം
Published on

ട്രാന്‍സ്‌ജെന്‍ഡര്‍ കവി വിജയരാജമല്ലിക രചിച്ച 'ആണല്ല പെണ്ണല്ല' എന്ന താരാട്ട് പാട്ട് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. മിശ്രലിഗരായ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള താരാട്ട് പാട്ട് ആരുടെയും മനസ് നിറയ്ക്കുന്നതാണ്. ഇപ്പോള്‍ ആണല്ല പെണ്ണല്ല കണ്മണി എന്ന് തുടങ്ങുന്ന ഗാനം മോഹിനിയാട്ടത്തിലൂടെ ദൃശ്യാവിഷ്‌കരിച്ചിരിക്കുകയാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മിശ്രലിംഗരായ കുഞ്ഞുങ്ങള്‍ പിറന്നാല്‍ അവരെ ആദ്യം ഉള്‍ക്കൊള്ളേണ്ടത് അമ്മയാണോ, സമൂഹമാണോ എന്ന കാലങ്ങളായുള്ള ചോദ്യത്തിന് മറുപടിയായിരുന്നു വിജയരാജമല്ലികയുടെ താരാട്ട് പാട്ട്. ഷിനി അവന്തിക പാടിയ ഗാനം കഴിഞ്ഞ ആഴ്ചയായിരുന്നു നര്‍ത്തകിയും സാഹിത്യകാരിയുമായ ഡോ. രാജശ്രീ വാരിയര്‍ പുറത്തുവിട്ടത്.

ഇതേ വരികള്‍ക്ക് ഗായകനും സംഗീതോപാസകനുമായ നിലമ്പുര്‍ സുനില്‍കുമാര്‍ സംഗീതം പകര്‍ന്ന് പാടിയ താരാട്ടിന്റെ നൃത്തരൂപമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2019ലെ ഇടശ്ശേരി പുരസ്‌കാരം ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ച അധ്യാപികയും എഴുത്തുകാരിയുമായ ഡോ. സന്ധ്യ എടുക്കുനിയാണ് മോഹിനിയാട്ടത്തിന്റെ ചാരുത ചോരാത്ത ഭാവങ്ങളോടെ 'ആണല്ല പെണ്ണല്ല' അവതരിപ്പിച്ചിരിക്കുന്നത്.

ലോക്ക് ഡൗണ്‍ സമയത്തിന്റെ സാധ്യതകളിലും പരിമിതികളിലുംനിന്നുകൊണ്ട് പ്രസക്തമായ ഒരു വിഷയത്തെ സര്‍ഗാത്മകമായ കലാരൂപങ്ങളിലൂടെ പൊതുബോധങ്ങളില്‍ മാറ്റം വരുത്താനാകുമെന്ന് കവി വിജയരാജമല്ലിക പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in