വനിതാ സംവിധായകര്‍ക്ക് 3 കോടി; പട്ടികവിഭാഗങ്ങളിലെ സംവിധായകര്‍ക്ക് 2 കോടിയുടെയും സഹായം

വനിതാ സംവിധായകര്‍ക്ക് 3 കോടി; പട്ടികവിഭാഗങ്ങളിലെ സംവിധായകര്‍ക്ക് 2 കോടിയുടെയും സഹായം
Published on

വനിതാ സംവിധായകര്‍ക്ക് പരമാവധി 50 ലക്ഷം വെച്ച് 3 കോടിയുടെ സഹായം നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. പട്ടിക വിഭാഗങ്ങളിലെ സംവിധായകരുടെ സിനിമകള്‍ക്ക് രണ്ട് കോടി രൂപ നല്‍കുമെന്നും ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

കൊച്ചി കടവന്ത്രയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സെന്റര്‍ ആരംഭിക്കും. അമേച്വര്‍ നാടകങ്ങള്‍ക്കായി 3 കോടി പ്രഖ്യാപിച്ചു. ഒരു നാടകത്തിന് 5 ലക്ഷം രൂപയാണ് കൊടുക്കുക. പ്രൊഫഷണല്‍ നാടകങ്ങള്‍ക്കായി 2 കോടി നല്‍കും. കെപിഎസിയുടെ നാടകസ്ഥിര വേദി ഒരുക്കുന്നതിനായി 1 കോടി നല്‍കുമെന്നും മന്ത്രി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കലാകാരന്മാരുടെ വാസനയും നൈപുണ്യവും പ്രോത്സാഹിപ്പിക്കുന്നതിനും അന്തര്‍ദേശിയ കല കമ്പോളവുമായി ബന്ധിപ്പിക്കുന്നതിനും റൂറല്‍ ഹാര്‍ട്ട് ഹബ്ബുകള്‍ തുടങ്ങും. സാംസ്‌കാരിക തെരുവ് പൊതുവിടങ്ങള്‍ സൃഷ്ടിക്കുന്ന സ്‌കീം ആരംഭിക്കും. ഗെയിമിങ്, അനിമേഷന്‍ ഹാബിറ്റാറ്റ് ആരംഭിക്കും. യുവ കലാകാരന്മാര്‍ക്കുള്ള ഫെല്ലോഷിപ്പ് തുടരും. ഫീല്‍ഡ് ആര്‍ക്കിയോളജിക്ക് 5 കോടി അനുവദിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in