പ്രളയം: ധനസഹായം നിരസിച്ചതിന് പിന്നാലെ അരിക്കും പണം ചോദിച്ച് കേന്ദ്രം

പ്രളയം: ധനസഹായം നിരസിച്ചതിന് പിന്നാലെ അരിക്കും പണം ചോദിച്ച് കേന്ദ്രം

Published on

പ്രളയകാലത്ത് അനുവദിച്ച അരിക്ക് പണം നല്‍കാന്‍ കേരളത്തോട് കേന്ദ്രസര്‍ക്കാര്‍. അരിയുടെ പണം ആവശ്യപ്പെട്ട് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാനത്തിന് കത്തയച്ചു. 2018-19ലെ പ്രളയകാലത്ത് അനുവദിച്ച അരിക്കാണ് പണം നല്‍കേണ്ടത്.

പ്രളയം: ധനസഹായം നിരസിച്ചതിന് പിന്നാലെ അരിക്കും പണം ചോദിച്ച് കേന്ദ്രം
നിര്‍ഭയ: പ്രതികളുടെ വധശിക്ഷ 22ന്; മരണ വാറണ്ട് പുറപ്പെടുവിച്ച് പട്യാല കോടതി

89540 മെട്രിക് ടണ്‍ അരിക്ക് 205.81 കോടി രൂപയാണ് കേരളം കേന്ദ്രത്തിന് കൊടുക്കേണ്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് എഫ്‌സിഐ നേരത്തെയും കത്തയച്ചിരുന്നു. വീണ്ടും കത്തയച്ചതോടെയാണ് ദുരന്ത നിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഭക്ഷ്യസിവില്‍ സപ്ലൈസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങള്‍ക്ക് പ്രളയധനസഹായമായി 5908 രൂപ അനുവദിച്ചിരുന്നു. കേരളത്തെ തഴഞ്ഞത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. 2109 കോടിയുടെ അടിയന്തരസഹായമായിരുന്നു കേരളം ചോദിച്ചത്. കടം എടുക്കല്‍ പരിധി ഉയര്‍ത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും പരിഗണിച്ചിട്ടില്ല. ഇതിനെതിരെ ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തിയിരുന്നു.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in