ഫാസ്ടാഗ് മുൻ വശത്ത് തന്നെ വേണം, ഇല്ലെങ്കിൽ ഇരട്ടി ടോൾ ഈടാക്കും

ഫാസ്ടാഗ് മുൻ വശത്ത് തന്നെ വേണം, ഇല്ലെങ്കിൽ ഇരട്ടി ടോൾ ഈടാക്കും
Published on

ഫാസ്ടാഗിന്റെ നിയമങ്ങൾ കൃത്യമായി പാലിക്കാത്ത വാഹനങ്ങൾക്ക് ഇരട്ടി ടോൾ ഈടാക്കുമെന്ന് ദേശീയപാതാ അതോറിറ്റി. ഡ്രൈവർമാർ ടോളുകളിൽ പണമടക്കുന്നില്ലെന്ന പരാതികൾ വ്യാപകമായതിനെ തുടർന്നാണ് ഈ നടപടി. വാഹനങ്ങളുടെ മുൻ വിൻഡ്ഷീൽഡിൽത്തന്നെ ഫാസ്ടാഗ് സ്ഥാപിക്കണമെന്നാണ് ദേശീയപാതാ അതോറിറ്റി നൽകുന്ന നിർദേശം. അല്ലാത്തപക്ഷം ഇരട്ടി ടോൾ നൽകേണ്ടി വരും. ഫാസ്ടാ​ഗ് ഇല്ലാത്ത ഇല്ലാത്ത വാഹനങ്ങൾ ഇരട്ടി ടോൾ നൽകണമെന്നാണ് നിലവിലുള്ള നിയമം. മുന്നിലെ വിൻഡ്ഷീൽഡിൽ ഫാസ്ടാ​ഗി‌ല്ലാത്ത വാഹനങ്ങളെ ഫാസ്ടാ​ഗ് ഇല്ലാത്ത വാഹനങ്ങളായി പരി​ഗണിക്കുമെന്നാണ് ദേശീയപാതാ അതോറിറ്റി വ്യക്തമാക്കുന്നത്.

ടോൾ പ്ലാസകളിലൂടെ വാഹനങ്ങൾക്ക് ഗതാഗതക്കുരുക്കില്ലാതെ എളുപ്പത്തിലും വേഗത്തിലും കടന്നുപോകാൻ കഴിയുന്ന ഇലക്ട്രോണിക് ടോൾ കളക്ഷൻ സംവിധാനങ്ങളാണ് ഫാസ്ടാഗുകൾ. എങ്കിലും ചില ഡ്രൈവർമാർ ഫാസ്ടാഗ് കൃത്യമായി സ്ഥാപിക്കാത്തതിനാൽ കടന്നുപോകുന്ന സമയത്ത് പരിശോധനക്കായി ടോൾ പ്ലാസകളിൽ അധികസമയം ആവശ്യമായി വരുന്നു. ഇത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്ന സാഹചര്യമുണ്ടായതിനാലാണ് ദേശീയപാതാ അതോറിറ്റി നിയമം കർശനമാക്കാൻ തീരുമാനിച്ചത്.

ഇത്തരത്തിൽ നിർദേശങ്ങൾ പാലിക്കാതെ ഫാസ്ടാഗ് സ്ഥാപിച്ച വാഹനങ്ങളെ കരിമ്പട്ടികയിൽ പെടുത്തുന്നതിനെക്കുറിച്ചും ദേശീയപാതാ അതോറിറ്റി ആലോചിക്കുന്നുണ്ട്. ഫാസ്ടാഗ് മുൻവശത്ത് സ്ഥാപിക്കാത്ത വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ ടോൾ പ്ലാസകളിൽ നിന്ന് ശേഖരിക്കും. ഫാസ്ടാഗ് വാഹനങ്ങളുടെ മുൻവശത്ത് സ്ഥാപിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അവ അനുവദിക്കുന്ന ബാങ്കുകളോടും ദേശീയപാതാ അതോറിറ്റി നിർദേശിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in