അമിത് ഷായുടെ നിര്‍ദേശം തള്ളി കര്‍ഷകര്‍; സമരവേദി മാറ്റില്ല

അമിത് ഷായുടെ നിര്‍ദേശം തള്ളി കര്‍ഷകര്‍; സമരവേദി മാറ്റില്ല
Published on

സമരവേദി മാറ്റുന്നതുള്‍പ്പെടെ സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ തള്ളി കര്‍ഷകര്‍. സര്‍ക്കാര്‍ നിര്‍ദേശിച്ച ബുറാഡിലേക്ക് സമരവേദി മാറ്റില്ല. സമരവേദി മാറ്റിയാല്‍ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമിത് ഷാ അറിയിച്ചിരുന്നു.

എവിടെ സമരം ചെയ്യണമെന്ന് കര്‍ഷകരാണ് തീരുമാനിക്കുന്നതെന്ന് സംഘടനകള്‍ അറിയിച്ചു. ഡല്‍ഹിയുടെ അതിര്‍ത്തികള്‍ വളയാനാണ് കര്‍ഷകരുടെ തീരുമാനം.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കാനാണ് സമരക്കാരുടെ തീരുമാനം. ദേശീയപാത സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകും. കൂടുതല്‍ കര്‍ഷകരെ സമരത്തിന്റെ ഭാഗമാക്കാനും സംഘടനകള്‍ ശ്രമിക്കുന്നുണ്ട്.

കര്‍ഷകരുടെ നന്മയ്ക്ക് വേണ്ടിയാണ് നിയമഭേദഗതി കൊണ്ടു വന്നതെന്ന വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. കര്‍ഷകര്‍ ആഗ്രഹിക്കുന്ന വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള സാഹചര്യം ഉണ്ടാകും. കര്‍ഷകര്‍ ശാക്തീകരിക്കപ്പെടുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in