കാര്‍ഷിക നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച നടത്തിയ ചര്‍ച്ച പൂര്‍ണപരാജയമായിരുന്നു. 35ഓളം കര്‍ഷക സംഘടനകളുടെ പ്രതിനിധികളുമായായിരുന്നു ചര്‍ച്ച. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും.
കാര്‍ഷിക നിയമത്തിലെ പ്രധാനപ്പെട്ട 3 വകുപ്പുകള്‍ ഭേദഗതി ചെയ്യാമെന്നാണ് സര്‍ക്കാര്‍ കര്‍ഷകരോട് പറയുന്നത്. ചര്‍ച്ചയ്ക്ക് പിന്നാലെ കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ നടത്തിയ പ്രസ്താവന ഇത് സൂചിപ്പിക്കുന്നതായിരുന്നു. എന്നാല്‍ ഭേദഗതിയല്ല വേണ്ടത്, നിയമം പിന്‍വലിക്കുകയാണ് വേണ്ടതെന്ന് നിലപാടിലാണ് കര്‍ഷകര്‍.
നിയമം പിന്‍വലിക്കുമോ ഇല്ലയോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. കൃത്യമായ ഉത്തരം നല്‍കിയില്ലെങ്കില്‍ ശനിയാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
നിയമങ്ങള്‍ പിന്‍വലിക്കണമെന്നും, പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് യോഗം വിളിക്കണമെന്നുമായിരുന്നു കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ കര്‍ഷകര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് കര്‍ഷകരുടെ നിലപാട്.