കര്‍ഷകന്‍ കൊല്ലപ്പെട്ടത് പൊലീസ് വെടിവെപ്പിലെന്ന് ട്വീറ്റ്; രാജ്ദീപ് സര്‍ദേശായിയെ വിലക്കി ഇന്ത്യാ ടുഡേ

കര്‍ഷകന്‍ കൊല്ലപ്പെട്ടത് പൊലീസ് വെടിവെപ്പിലെന്ന് ട്വീറ്റ്; രാജ്ദീപ് സര്‍ദേശായിയെ വിലക്കി ഇന്ത്യാ ടുഡേ
Published on

റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന ട്രാക്ടര്‍ റാലിയില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടത് പൊലീസ് വെടിവെപ്പിലെന്ന് ട്വീറ്റ് ചെയ്ത മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്ക് ഇന്ത്യാടുഡേയുടെ വിലക്ക്. സീനിയര്‍ ആങ്കറും കണ്‍സള്‍ട്ടിംഗ് എഡിറ്ററുമാണ് രജ്ദീപ് സര്‍ദേശായി. പരിപാടികള്‍ അവതരിപ്പിക്കുന്നതില്‍ നിന്നുമാണ് വിലക്കിയിരിക്കുന്നത്. രണ്ടാഴ്ചത്തേക്കാണ് വിലക്ക്.

പരിപാടികള്‍ അവതരിപ്പിക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തിയതിന് പുറമേ ഒരുമാസത്തെ ശമ്പളവും കുറച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ രജ്ദീപ് സര്‍ദേശായി തയ്യാറായില്ലെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ട്രാക്ടര്‍ റാലിക്കിടെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇതിനിടെയാണ് കര്‍ഷകന്‍ കൊല്ലപ്പെട്ടത്. കര്‍ഷകര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് നവനീത് എന്ന കര്‍ഷകന്‍ കൊല്ലപ്പെട്ടതെന്നായിരുന്നു സര്‍ദേശായിയുടെ ട്വീറ്റ്. വെടിവെപ്പില്‍ കൊല്ലപ്പെട്ടുവെന്നാണ് കര്‍ഷക സംഘടനകളുടെ പറയുന്നതെങ്കിലും അപകടത്തില്‍ മരിച്ചെന്നാണ് പൊലീസിന്റെ വാദം.

സംഘര്‍ഷത്തില്‍ മുന്നൂറിലധികം പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസ് അവകാശപ്പെടുന്നു. 37 നേതാക്കള്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in