വിഷം ചീറ്റുന്ന സെന്‍കുമാര്‍ അഥവാ ബിജെപിക്കായുള്ള നുണഫാക്ടറി 

വിഷം ചീറ്റുന്ന സെന്‍കുമാര്‍ അഥവാ ബിജെപിക്കായുള്ള നുണഫാക്ടറി 

Published on

കേരളത്തിന്റെ മുന്‍ ഡിജിപി, ഇപ്പോള്‍ സംഘപരിവാറിന്റെ കേരളത്തിലെ സ്വയംപ്രഖ്യാപിത വക്താവ്. കേരളത്തിന്റെ പൊലീസ് മേധാവി സ്ഥാനത്ത് ഇരുന്ന സെന്‍കുമാര്‍ ട്വിറ്ററിലും ഫേസ്ബുക്കിലും പൊതുവേദികളിലും വിദ്വേഷ പ്രചരണങ്ങളുടെയും വ്യാജപ്രചരമങ്ങളുടെയും മേധാവിയാണ്. ഇവയില്‍ പലതും ഇതേ സാമൂഹിക മാധ്യമങ്ങളില്‍ പൊളിച്ചടുക്കപ്പെടുന്നുണ്ട്. ഭരണഘടനയില്‍ തിരുത്തല്‍ വേണമെന്ന് ശബരിമല സംഘര്‍ഷകാലത്ത് ആഗ്രഹമറിയിച്ച സെന്‍കുമാര്‍ പൗരത്വ സമരങ്ങളെ അധിക്ഷേപിക്കുന്നതില്‍ തെറ്റ് കാണാനാകില്ല. ഏറ്റവും ഒടുവില്‍ സെന്‍കുമാര്‍ നടത്തിയ ചില വ്യാജ പ്രചാരണങ്ങള്‍ നോക്കാം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

1919ല്‍ പാക്കിസ്താനിലെ ദളിതല്‍ സുരക്ഷിതരല്ലെന്ന് ഭരണഘടനാ ശില്‍പി അംബേദ്കര്‍ പറഞ്ഞിരുന്നുവെന്നുവെന്നത് ടിപി സെന്‍കുമാറിന്റെ വ്യാജപ്രചാരണങ്ങളില്‍ ഒന്നാണ്. 1947ലാണ് പാക്കിസ്താന്‍ രൂപം കൊണ്ടത് എന്ന് പോലും ചിന്തിക്കാതെയാണ് ഒരു അടിസ്ഥാനവുമില്ലാത്ത കള്ളം മുന്‍ ഡിജിപി പ്രചരിപ്പിച്ചത്. പഴയ ഒരു പത്രക്കട്ടിങും സെന്‍കുമാര്‍ പങ്കുവെച്ചിരുന്നു. സെന്‍കുമാര്‍ പറഞ്ഞ കണക്കുവെച്ചാണെങ്കില്‍ 1919ലും 1920ലുമൊക്കെയാണ് അംബേദ്കര്‍ ഇങ്ങനെ പറയേണ്ടത്. അന്ന് പാകിസ്താന്‍ വേണമെന്ന ആശയം പോലും രൂപപ്പെടാന്‍ ഒരു സാധ്യതയും ഇല്ല. സത്യം ബോധ്യമായപ്പോള്‍ 100 വര്‍ഷം മുമ്പ് എന്നുള്ളത് തിരുത്തി 70 കൊല്ലം മുമ്പ് എന്നാക്കി മാറ്റി, എന്നിട്ടും പോസ്റ്റ് ഡിലീറ്റ് ചെയ്യാതിരുന്ന സെന്‍കുമാറിന്റെ തൊലിക്കട്ടി സമ്മതിക്കണം.

വിഷം ചീറ്റുന്ന സെന്‍കുമാര്‍ അഥവാ ബിജെപിക്കായുള്ള നുണഫാക്ടറി 
‘സ്ത്രീകള്‍ സമരത്തിനിറങ്ങരുത്’; പുരുഷന്മാരെ പോലെ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കേണ്ടെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍

മദ്രസ അധ്യാപകര്‍ക്ക് നല്‍കുന്ന ക്ഷേമനിധിബോര്‍ഡിന്റെ പുതിയ ബില്‍ അവതരിപ്പിച്ച് മന്ത്രി കെടി ജലീല്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തെ വളച്ചൊടിച്ച് നടത്തിയ വ്യാജപ്രചാരണങ്ങളിലും ടി പി സെന്‍കുമാര്‍ പങ്കാളിയായി. മദ്രസയില്‍ മതം പഠിപ്പിക്കാനായി സര്‍ക്കാര്‍ കോടതികള്‍ ചെലവാക്കുന്നുവെന്നായിരുന്നു പ്രചാരണം. ദേവസ്വം ബോര്‍ഡില്‍ സംസ്‌കൃതം പഠിപ്പിക്കാന്‍ പറ്റിയില്ലെങ്കില്‍ എന്തിനാണ് മദ്രസയില്‍ മതം പഠിപ്പിക്കാന്‍ സര്‍ക്കാര്‍ പൊതുപണം ചെലവാക്കുന്നതെന്നായിരുന്നു സെന്‍കുമാര്‍ ചോദിച്ചത്.

വിഷം ചീറ്റുന്ന സെന്‍കുമാര്‍ അഥവാ ബിജെപിക്കായുള്ള നുണഫാക്ടറി 
‘വിഷം കുത്തിവെച്ച്’ മരങ്ങള്‍ നശിപ്പിക്കുന്ന മതികെട്ടാന്‍ മോഡല്‍; ഉണക്കിയത് 300 മരങ്ങള്‍

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ സെന്‍കുമാര്‍ നടത്തിയ വിദ്വേഷ പ്രചാരണവും വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. കാമ്പസിലെ പെണ്‍കുട്ടികള്‍ കോണ്ടമുപയോഗിച്ചാണ് മുടികെട്ടുന്നതെന്നായിരുന്നു സെന്‍കുമാര്‍ പറഞ്ഞത്. ജെഎന്‍യു കാമ്പസ് ഗര്‍ഭ നിരോധന ഉറകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും, ആണ്‍കുട്ടികളുടെ ശുചിമുറിയില്‍ നിന്നും പെണ്‍കുട്ടികള്‍ ഇറങ്ങി വരുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.

വിഷം ചീറ്റുന്ന സെന്‍കുമാര്‍ അഥവാ ബിജെപിക്കായുള്ള നുണഫാക്ടറി 
മനുഷ്യ മഹാശ്യംഖല: മുസ്ലിംലീഗ് നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു; പിണറായി വിജയന്‍ ന്യൂനപക്ഷങ്ങളുടെ ആശങ്കയകറ്റുന്നുവെന്ന് കെ എം ബഷീര്‍

അറബി പഠിച്ചാലേ ഇനി അമ്പലത്തില്‍ ജോലി കിട്ടൂ, സംസ്‌കൃതം പഠിക്കാന്‍ പാടില്ല. സെന്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പായിരുന്നു ഇത്. തിരുവിതാം ദേവസ്വം ബോര്‍ഡിന്റെ ഒരു വിഞ്ജാപനം പങ്കുവെച്ചുകൊണ്ടായിരുന്നു ഈ കുറിപ്പ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എയ്ഡഡ് ഹൈസ്‌കൂളുകളിലേക്കും യുപി സ്‌കൂളൂകളിലേക്കും അധ്യാപകരെ ക്ഷണിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ വിജ്ഞാപനമാണ് തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടോടെ മുന്‍ ഡിജിപി ഷെയര്‍ ചെയ്തത്.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ അമ്പത് ശതമാനത്തിന് മുകളില്‍ മുസ്ലീം വിദ്യാര്‍ത്ഥികളോ ജീവനക്കാരോ ഉണ്ടായാല്‍ അത് സര്‍ക്കാരിന് മുസ്ലീം സ്‌കൂള്‍ ആക്കി മാറ്റാം എന്നതായിരുന്നു ടിപി സെന്‍കുമാര്‍ ചില വേദികളില്‍ നടത്തിയ പ്രസ്താവന. കൊല്ലം പന്മനയിലെ സര്‍ക്കാര്‍ സംസ്‌കൃതം സ്‌കൂള്‍ ഇത്തരത്തില്‍ മുസ്ലീം സ്‌കൂള്‍ ആക്കിമാറ്റാന്‍ പോവുകയാണെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ രണ്ട് വാദങ്ങളും തെറ്റാണെന്ന് പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചു. പന്മനയിലെ സര്‍ക്കാര്‍ സ്‌കൂളിനെ മുസ്ലീം സ്‌കൂളാക്കാന്‍ ഒരു ഉദ്ദേശവുമില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയത്. മാത്രമമല്ല കേരളത്തിലെ വിദ്യാഭ്യാസ നിയമമനുസരിച്ച് ഒരു സര്‍ക്കാര്‍ സ്‌കൂളിലും മുസ്ലീം വിദ്യാര്‍ത്ഥികളുടെയോ ജീവനക്കാരുടെയോ എണ്ണം പകുതിയായാല്‍ അത് മുസ്ലീം സ്‌കൂളാക്കി മാറ്റാന്‍ സാധിക്കുകയുമില്ല.

logo
The Cue
www.thecue.in