റോഡില്‍ മുള്ളുവിരിച്ചതിന്റെയും ബാരിക്കേഡിന്റെയും ചിത്രങ്ങള്‍; എഴുത്തുകാരന്‍ അമലിന്റെ അക്കൗണ്ട് ഫെയ്‌സ്ബുക്ക് ബ്ലോക്ക് ചെയ്തു

റോഡില്‍ മുള്ളുവിരിച്ചതിന്റെയും ബാരിക്കേഡിന്റെയും ചിത്രങ്ങള്‍; എഴുത്തുകാരന്‍ അമലിന്റെ അക്കൗണ്ട് ഫെയ്‌സ്ബുക്ക് ബ്ലോക്ക് ചെയ്തു
Published on

കര്‍ഷക സമരം സംബന്ധിച്ച് പോസ്റ്റ് ചെയ്ത യുവ എഴുത്തുകാരന്‍ അമലിന്റെ അക്കൗണ്ട് ബ്രോക്ക് ചെയ്ത് ഫെയ്‌സ്ബുക്ക്. കര്‍ഷകരെ തടയാന്‍ റോഡില്‍ മുള്ളുവിരിച്ചതിന്റെയും ബാരിക്കേഡ് നിരത്തിയിരിക്കുന്നതിന്റെയും ചിത്രങ്ങളായിരുന്നു അമല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതിനൊപ്പം കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് രണ്ട് വരികളും കുറിച്ചിരുന്നു.

ഫെയ്‌സ്ബുക്കിന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് പോസ്റ്റിലെ ഉള്ളടക്കം എന്ന് കാണിച്ചാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തത്. തനിക്കെതിരെ ഉണ്ടായിരിക്കുന്ന നടപടി, രാജ്യത്ത് സമൂഹമാധ്യമ സെന്‍സറിങ്ങും പൗര നിരീക്ഷണവും ശക്തമായി പിടിമുറുക്കിയിരിക്കുന്നു എന്നതിന്റെ തെളിവാണെന്ന് അമല്‍ പ്രതികരിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'രാജ്യത്തിന് അന്നം നല്‍കുന്ന കര്‍ഷകര്‍ നടത്തുന്ന സമരത്തിനെതിരെ കടുത്തതും ഹീനവുമായ പ്രതികാര നടപടികളാണ് അധികാരികള്‍ നടത്തുന്നത്. അതില്‍ ഒടുവിലത്തേതായ പ്രാകൃതമായ അള്ള് വയ്ക്കല്‍, റോഡാകെ മുള്ള് നിരത്തല്‍ എന്നിവയ്‌ക്കെതിരെയും, അധികാരികളെ ശക്തമായി വിമര്‍ശിച്ചും, കൊണ്ടും കര്‍ഷക സമരത്തെ പിന്തുണച്ചും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ട ഉടന്‍ എന്നെ ഫെയ്‌സ്ബുക്കില്‍ നിന്ന് ബ്ലോക്ക് ചെയ്ത നടപടി രാജ്യത്ത് എത്രമാത്രം സമൂഹമാധ്യമ സെന്‍സറിങ്ങും പൗര നിരീക്ഷണവും ശക്തിയായി പിടിമുറുക്കിയിരിക്കുന്നു എന്നതിന്റെ തെളിവാണ്. ഇതുകൊണ്ടൊന്നും യാഥാര്‍ഥ്യം മൂടിവയ്ക്കാനാവില്ല. ഈ ഹീന അടിച്ചമര്‍ത്തലുകള്‍ക്കെതിരെ കോടിക്കണക്കിന് പ്രതിഷേധ സ്വരങ്ങള്‍ ഉയരുക തന്നെ ചെയ്യും', അമല്‍ പ്രതികരിച്ചു.

Facebook Blocked Account Of Writer Amal

Related Stories

No stories found.
logo
The Cue
www.thecue.in