‘ജാതിയും മതവും മറന്ന് നാട് ഒന്നായി’, 100 വര്‍ഷം മുമ്പ് മുടങ്ങിയ ക്ഷേത്രോത്സവം ആഘോഷമാക്കി ഏഴൂര്‍ ഗ്രാമം  

‘ജാതിയും മതവും മറന്ന് നാട് ഒന്നായി’, 100 വര്‍ഷം മുമ്പ് മുടങ്ങിയ ക്ഷേത്രോത്സവം ആഘോഷമാക്കി ഏഴൂര്‍ ഗ്രാമം  

Published on

ജാതിയും മതവുമെല്ലാം മറന്ന് നാട് കൈകോര്‍ത്തപ്പോള്‍ സാധ്യമായത് ഒരു നൂറ്റാണ്ടിന്റെ സ്വപ്‌നം. 100 വര്‍ഷം മുമ്പ് മുടങ്ങിയ ഏഴൂര്‍ കൊറ്റംകുളങ്ങര ശിവ, പാര്‍വതി ക്ഷേത്രത്തിലെ ഭഗവതിയാട്ട് ഉത്സവമാണ് മതമൈത്രിയുടെ ഫലമായി നടന്നത്. രണ്ടു വര്‍ഷം മുമ്പ് ക്ഷേത്രത്തില്‍ പുനരുദ്ധാരണം നടത്തി. മുടങ്ങിയ ഉത്സവം ജനകീയമായി നടത്താനായിരുന്നു ക്ഷേത്ര പ്രശ്‌നവിധിയില്‍ കണ്ടെത്തിയത്. ഇതോടെ ഉത്സവം നടത്താന്‍ എല്ലാ മതവിഭാഗങ്ങളും രംഗത്തെത്തി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പുരാതന മുസ്ലീം കുടുംബത്തിലെ കാരണവന്‍മാരും യുവാക്കളുമടക്കം ഉത്സവം നടത്തിപ്പിനായി രൂപീകരിച്ച കമ്മിറ്റിയില്‍ അംഗങ്ങളായി. ജാതി മതവ്യവ്യത്യാസമില്ലാതെ ആയിരങ്ങള്‍ ഒന്നിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇതോടെ 800 വര്‍ഷം മുമ്പ് സേവകര്‍ക്കായി വെട്ടത്ത് രാജാവ് പണിത ക്ഷേത്രത്തില്‍ ഒരു നൂറ്റാണ്ട് മുമ്പ് മുടങ്ങിയ ഉത്സവം ഗംഭീരമായി നടന്നു.

‘ജാതിയും മതവും മറന്ന് നാട് ഒന്നായി’, 100 വര്‍ഷം മുമ്പ് മുടങ്ങിയ ക്ഷേത്രോത്സവം ആഘോഷമാക്കി ഏഴൂര്‍ ഗ്രാമം  
മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം കമലം അന്തരിച്ചു 

യാസര്‍ പൊട്ടച്ചോലയായിരുന്നു ഉത്സവകമ്മിറ്റി ചെയര്‍മാന്‍. പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, നഗരസഭാധ്യക്ഷന്‍ കെ ബാവഹാജി, ഗായകന്‍ കെ ഫിറോസ് ബാബു, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, മതസംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ക്ഷേത്രത്തിലെത്തിയിരുന്നു.

logo
The Cue
www.thecue.in