മിസ്ഡ് കോള്‍ അംഗത്വത്തിന് വില കല്‍പ്പിക്കുന്നില്ലെന്ന് ബി.ഗോപാലകൃഷ്ണന്റെ തോല്‍വിയില്‍ പുറത്താക്കപ്പെട്ട നേതാവ്‌


മിസ്ഡ് കോള്‍ അംഗത്വത്തിന് വില കല്‍പ്പിക്കുന്നില്ലെന്ന് ബി.ഗോപാലകൃഷ്ണന്റെ തോല്‍വിയില്‍ പുറത്താക്കപ്പെട്ട നേതാവ്‌
Published on

മിസ്ഡ് കോളിലൂടെ പാര്‍ട്ടി അംഗത്വമെടുക്കുന്നതിന് ബി.ജെ.പി വലിയ വില കല്‍പ്പിക്കുന്നില്ലെന്ന് പുറത്താക്കപ്പെട്ട ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി. തൃശൂര്‍ കോര്‍പ്പറേഷനിലേക്ക് മത്സരിച്ച ബി.ജെ.പി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്റെ തോല്‍വിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട നേതാവാണ് കെ. കേശവദാസ്. വിശദീകരണം ചോദിക്കാതെയാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും കേശവദാസ് ആരോപിച്ചു.

ബി.ജെ.പിയില്‍ നിന്നും പുറത്താക്കിയതോടെ എല്‍.ഡി.എഫും യു.ഡി.എഫും ബന്ധപ്പെട്ടിട്ടുണ്ട്. മുന്‍ കൗണ്‍സിലറും കെ.കേശവദാസിന്റെ ഭാര്യാമാതാവുമായ ഐ.ലളിതാംബികയെയും പുറത്താക്കിയിരുന്നു. ബി.ഗോപാലകൃഷ്ണന്‍ മത്സരിച്ച കുട്ടംകുളങ്ങര ഡിവിഷനിലെ കൗണ്‍സിലറായിരുന്നു ലളിതാബിംക.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച ലളിതാംബികയ്ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ബി.ജെ.പിയുടെ ശക്തികേന്ദ്രമായി കണക്കാക്കിയിരുന്നു കുട്ടംകുളങ്ങരയിലെ പരാജയം നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. സി.പി.എമ്മും കോണ്‍ഗ്രസുമായി യോജിച്ച് ബി.ജെ.പിയെ പരാജയപ്പെടുത്തുകയായിരുന്നുവെന്നാണ് നേതൃത്വം പുറത്തേക്ക് നല്‍കിയ വിശദീകരണം.

Related Stories

No stories found.
logo
The Cue
www.thecue.in