ശ്രീറാമിനെതിരെ പരാതി നല്‍കിയ ഉദ്യോഗസ്ഥനെ പിരിച്ചുവിടല്‍; പോസ്റ്റ് താല്‍ക്കാലികമെന്ന് മന്ത്രിയുടെ ഓഫീസ്

ശ്രീറാമിനെതിരെ പരാതി നല്‍കിയ ഉദ്യോഗസ്ഥനെ പിരിച്ചുവിടല്‍; പോസ്റ്റ് താല്‍ക്കാലികമെന്ന് മന്ത്രിയുടെ ഓഫീസ്

Published on

കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തസ്തിക ഇല്ലാതാക്കിയത് ധനകാര്യവകുപ്പിന്റെ ആവശ്യപ്രകാരമെന്ന് തൊഴില്‍ മന്ത്രിയുടെ ഓഫീസ്. പി ടി ഗിരീഷിനെ പിരിച്ചുവിട്ടതും ശ്രീറാം വെങ്കിട്ടരാമനെതിരെ പരാതി നല്‍കിയ സംഭവവും തമ്മില്‍ ബന്ധമില്ലെന്നാണ് തൊഴില്‍ വകുപ്പിന്റെ വാദം. ഗിരീഷിനെ തിരിച്ചെടുക്കാന്‍ കോടതി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഫയല്‍ ധനകാര്യവകുപ്പിലേക്ക് അയച്ചിരുന്നു. താത്കാലികമായതിനാല്‍ ആ പോസ്റ്റ് ആവശ്യമില്ലെന്നാണ് ധനകാര്യവകുപ്പ് അറിയിച്ചതെന്നും മന്ത്രി ടി പി രാമകൃഷ്ണന്റെ ഓഫീസ് 'ദ ക്യൂ'വിനോട് പ്രതികരിച്ചു.

ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെതിരെ മുന്‍പ് അഴിമതി പരാതി നല്‍കിയ എക്സിക്യൂട്ടീവ് ഡയറക്ടറെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. നോട്ടീസ് പോലും നല്‍കാതെ തസ്തിക തന്നെ ഇല്ലാതാക്കിയതാണ് വിവാദത്തിന് കാരണം. ശ്രീറാമിനെതിരെ പരാതി നല്‍കിയതിന് ഗിരീഷിനെതിരെ ഐഎഎസ് ഉദ്യോഗസ്ഥ വൃന്ദം പ്രതികാരം ചെയ്യുകയായിരുന്നെന്ന് ആരോപണമുണ്ട്. 
ശ്രീറാമിനെതിരെ പരാതി നല്‍കിയ ഉദ്യോഗസ്ഥനെ പിരിച്ചുവിടല്‍; പോസ്റ്റ് താല്‍ക്കാലികമെന്ന് മന്ത്രിയുടെ ഓഫീസ്
‘ജയിലില്‍ പോകാന്‍ ഫിറോസ് തിടുക്കം കാണിക്കരുത്’; അനുമതിയില്ലാതെ വിദേശഫണ്ട് വാങ്ങുന്നത് ദേശവിരുദ്ധമെന്ന് സുരക്ഷാ മിഷന്‍ എക്‌സി ഡയറക്ടര്‍

കാസ് മാനേജിംഗ് ഡയറക്ടറായിരിക്കെ ശ്രീറാം വെങ്കിട്ടരാമനെതിരെ എക്സിക്യൂട്ടീവ് ഡയറക്ടറായ പി ടി ഗിരീഷ് മന്ത്രി ടി പി ശ്രീരാമകൃഷ്ണന് പരാതി നല്‍കിയിരുന്നു. കൊച്ചിയില്‍ സംഘടിപ്പിച്ച ഫാഷന്‍ ഉച്ചകോടിയുടെ മറവില്‍ ശ്രീറാം സ്വകാര്യ കമ്പനിയെ വഴിവിട്ട് സഹായിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ശ്രീറാം സര്‍ക്കാരിന്റെ തീരുമാനം മറികടന്ന് ഇരട്ടി ശമ്പളത്തിന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറെ നിയമിച്ചെന്നും മറ്റ് ക്രമക്കേടുകള്‍ നടത്തിയെന്നും ഗിരീഷ് ആരോപിച്ചു. രേഖകള്‍ സഹിതമായിരുന്നു പരാതി. ഇതിന് പിന്നാലെ ഗിരീഷിനെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ നീക്കമുണ്ടായി. സ്ഥിര നിയമനമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ആ നീക്കം തടഞ്ഞു. തുടര്‍ന്ന് ഗിരീഷിനെ അക്കാദമിയുടെ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. ഈ മാസം ഒമ്പതിന് എക്സിക്യൂട്ടീവ് ഡയറക്ടറുടെ തസ്തിക ഇല്ലാതാക്കി. ഗിരീഷിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടതായി സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു.

ശ്രീറാമിനെതിരെ പരാതി നല്‍കിയ ഉദ്യോഗസ്ഥനെ പിരിച്ചുവിടല്‍; പോസ്റ്റ് താല്‍ക്കാലികമെന്ന് മന്ത്രിയുടെ ഓഫീസ്
‘മാധ്യമങ്ങള്‍ മിതത്വം പാലിച്ചില്ലെങ്കില്‍ കൂടത്തായി ആവര്‍ത്തിക്കും’; കുറ്റകൃത്യം ഇത്രയ്ക്ക് വിശദീകരിക്കേണ്ടെന്ന് ഋഷിരാജ് സിങ്

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in