ഇന്ധനവില കുറഞ്ഞു; കേരളത്തില്‍ പെട്രോളിന് 6.30 രൂപയും ഡീസലിന് 12.27 രൂപയും കുറഞ്ഞു

ഇന്ധനവില കുറഞ്ഞു; കേരളത്തില്‍ പെട്രോളിന് 6.30 രൂപയും ഡീസലിന് 12.27 രൂപയും കുറഞ്ഞു
Published on

പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര എക്‌സൈസ് തീരുവ കുറച്ചതോടെ സംസ്ഥാനത്തെ ഇന്ധനവിലയും ആനുപാതികമായി കുറഞ്ഞു. പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും വീതമായിരുന്നു എക്‌സൈസ് തീരുവ കുറച്ചത്. കേന്ദ്രം നികുതി കുറച്ചതിനാല്‍ കേരളത്തില്‍ പെട്രോളിന് 5 രൂപയ്ക്കു പുറമെ 1.30 രൂപ കൂടി കുറയും. ആകെ കുറയുക 6.30 രൂപ. കേരളം ഈടാക്കുന്ന 30.08 % വാറ്റ് കുറയുന്നതിനാലാണിത്. ഡീസലിന് ആകെ കുറയുക 12.27 രൂപയാണ് (10+2.27), 22.76% ആണു വാറ്റ്.

തിരുവനന്തപുരത്ത് പെട്രോള്‍ വില 10.86 രൂപയായി കുറഞ്ഞു. ഡീസലിന് 93.52 രൂപയായി. കൊച്ചിയില്‍ പെട്രോളിന് 103.70 രൂപയും, ഡീസലിന് 91.49 രൂപയുമായി. കോഴിക്കോട് പെട്രോളിന് 103.97 രൂപയും, ഡീസലിന് 92.57 രൂപയുമാണ് പുതുക്കിയ വില.

ഇളവ് പ്രഖ്യാപിക്കുന്നതിന് മുമ്പ് പെട്രോളിന് 32.90 രൂപയും, ഡീസലിന് 31.80 രൂപയുമായിരുന്നു കേന്ദ്രനികുതി. ദിനംപ്രതി ഇന്ധനവില വര്‍ധിക്കുന്നതില്‍ വലിയ പ്രതിഷേധമായിരുന്നു രാജ്യമെമ്പാടും ഉയര്‍ന്നത്. ഇതിനിടെയാണ് കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in