'ആരാണ് കോടതിയില്‍ പോകുന്നത്?', ഇന്ത്യന്‍ ജുഡീഷ്യറി ജീര്‍ണാവസ്ഥയിലെന്ന് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്

'ആരാണ് കോടതിയില്‍ പോകുന്നത്?', ഇന്ത്യന്‍ ജുഡീഷ്യറി ജീര്‍ണാവസ്ഥയിലെന്ന് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്
Published on

ഇന്ത്യന്‍ ജുഡീഷ്യറി ജീര്‍ണാവസ്ഥയിലെന്ന് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് മാര്‍ഗരേഖ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ഗൊഗോയിയുടെ പരാമര്‍ശം.

ആരാണ് കോടതിയില്‍ പോകുന്നതെന്നും രഞ്ജന്‍ ഗൊഗോയ് ചോദിച്ചു. നിങ്ങള്‍ കോടതിയില്‍ പോകുന്നു, എന്നിട്ട് ഖേദിക്കുന്നു. വന്‍കിട കോര്‍പ്പറേറ്റുകളെ പോലയുള്ളവരാണ് കോടതികളെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മഹുവ മൊയ്ത്ര എം.പിയുടെ ലോകസഭയിലെ പരാമര്‍ശത്തിനെതിരെ കോടതിയെ സമീപിക്കുമോ എന്ന ചോദ്യത്തിന്, നിങ്ങള്‍ കോടതിയില്‍ പോയാല്‍, നിങ്ങളുടെ വിഴുപ്പ് അവിടെ അലക്കണം. അവിടെ നിന്ന് നിങ്ങള്‍ക്ക് ഒരു വിധിയും ലഭിക്കില്ലെന്നായിരുന്നു രഞ്ജന്‍ ഗൊഗോയിയുടെ മറുപടി. തനിക്കെതിരെ 'വനിതാ രാഷ്ട്രീയക്കാരി' പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്നും മഹുവ മൊയ്ത്രയുടെ പേര് പരാമര്‍ശിക്കാതെ രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ ജുഡീഷ്യറിക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഊന്നിപ്പറയേണ്ടതില്ല, നിങ്ങള്‍ക്ക് അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ വേണം. പക്ഷെ, ജുഡീഷ്യറി പൊളിഞ്ഞുവീഴാറായിരിക്കുന്നു. കീഴ് കോടതികളില്‍ നാല് കോടിയോളവും ഹൈക്കോടതികളില്‍ 44 ലക്ഷത്തോളവും സുപ്രീംകോടതിയില്‍ 70000-ത്തോളം കേസുകളും തീര്‍പ്പുകല്‍പ്പിക്കാതെ കെട്ടിക്കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ ജൂഡീഷ്യറിക്ക് ഒരു മാര്‍ഗരേഖ തയ്യാറാക്കേണ്ട സമയമായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്ന പോലെ ജഡ്ജിമാരെ നിയമിക്കുന്നില്ല. ജഡ്ജി എന്നത് മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ജോലിയാണ്. അതൊരു അഭിനിവേശമാണെന്നും രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.

Ex-CJI Ranjan Gogoi Says Indian Judiciary Is Ramshackled

Related Stories

No stories found.
logo
The Cue
www.thecue.in