മുന്‍ സിബിഐ മേധാവിയും ഡിജിപിയും ഗവര്‍ണറുമായിരുന്ന അശ്വനി കുമാര്‍ മരിച്ച നിലയില്‍ ; ആത്മഹത്യയെന്ന് പൊലീസ്

മുന്‍ സിബിഐ മേധാവിയും ഡിജിപിയും ഗവര്‍ണറുമായിരുന്ന അശ്വനി കുമാര്‍ മരിച്ച നിലയില്‍ ; ആത്മഹത്യയെന്ന് പൊലീസ്
Published on

മുന്‍ സിബിഐ മേധാവിയും ഹിമാചല്‍ പ്രദേശ് ഡിജിപിയും നാഗാലാന്‍ഡ്, മണിപ്പൂര്‍ ഗവര്‍ണറുമായിരുന്ന അശ്വനി കുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞു. 69 വയസ്സായിരുന്നു. ഷിംലയിലെ വസതിയില്‍ അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് പൊലീസ് അറിയിച്ചത്. ബുധനാഴ്ച വൈകീട്ട് 7 മണിയോടെയാണ് സംഭവം. ഞെട്ടിക്കുന്നതാണെന്നായിരുന്നു മരണം സ്ഥിരീകരിച്ച ഷിംല എസ്പിയുടെ പ്രതികരണം. പൊലീസുകാര്‍ക്ക് മാതൃകയായ വ്യക്തിത്വമായിരുന്നു അശ്വനി കുമാറെന്നും അദ്ദേഹം പറഞ്ഞു.

2008-10 കാലത്താണ് അശ്വനി കുമാര്‍ സിബിഐ ഡയറക്ടര്‍ പദവിയിലുണ്ടായിരുന്നത്. അദ്ദേഹം സിബിഐ മേധാവിയായിരുന്നപ്പോഴാണ് സൊറാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസില്‍ അമിത്ഷായ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്നത്. ആരുഷി തല്‍വാര്‍ കൊലപാതക കേസ് തെളിയിക്കപ്പെട്ടത് അശ്വനികുമാറിന്റെ കാലത്തുമാണ്. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറയുന്നു. താന്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നും എല്ലാവരും സന്തോഷമായിരിക്കൂവെന്നുമാണ് പരാമര്‍ശിക്കുന്നത്. തന്റെ ആത്മാവ് പുതിയ യാത്രയില്‍ പ്രവേശിക്കുകയാണെന്നും കുറിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസയം ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമല്ല. പതിവുപോലെ ജീവിതചര്യകളിലായിരുന്നു അദ്ദേഹമെന്ന് കുടുംബം പറയുന്നു. വിഷാദരോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്നുമാണ് വ്യക്തമാക്കുന്നത്. ഭാര്യയും മകനും അടങ്ങുന്നതാണ് കുടുംബം. വിളിച്ചിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്ന് മകന്‍ മുറിയുടെ വാതില്‍ തകര്‍ക്കുകയായിരുന്നു. അപ്പോള്‍ അദ്ദേഹം മച്ചില്‍ തൂങ്ങിക്കിടക്കുന്നതാണ് കണ്ടത്.2014 ല്‍ അദ്ദേഹം നാഗാലാന്‍ഡ് ഗവര്‍ണര്‍ പദവിയില്‍ നിന്ന് രാജിവെയ്ക്കുകയായിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ യുപിഎ നിയമിച്ചവരെ നീക്കാന്‍ തുടങ്ങിയതിനാലായിരുന്നു ഇത്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in