'വെറുതെ കൊവിഡ് വന്ന് ചാവേണ്ട, മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അന്വേഷണവും നടത്തില്ല'; ഇപി ജയരാജന്‍

'വെറുതെ കൊവിഡ് വന്ന് ചാവേണ്ട, മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അന്വേഷണവും നടത്തില്ല'; ഇപി ജയരാജന്‍
Published on

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടനകള്‍ നടത്തുന്ന പ്രതിഷേധത്തിനതിരെ മന്ത്രി ഇപി ജയരാജന്‍. എത്ര അന്വേഷണം നടത്തിയാലും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അന്വേഷണവും നടത്തില്ലെന്നും, കൊവിഡ് സാഹചര്യത്തില്‍ സംസ്ഥാനത്ത് നടക്കുന്നത് സമരാഭാസമാണന്നും ജയരാജന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'സമരക്കാര്‍ കൊവിഡ് വരാതിരിക്കാന്‍ നോക്കിക്കോ, വെറുതെ കൊവിഡ് വന്ന് ചാവേണ്ട. വകതിരിവില്ലാത്തവരുടെ ആഹ്വാനം കേട്ട് ആരും ഇറങ്ങിപ്പുറപ്പെടേണ്ട', മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.

'വെറുതെ കൊവിഡ് വന്ന് ചാവേണ്ട, മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അന്വേഷണവും നടത്തില്ല'; ഇപി ജയരാജന്‍
'രണ്ട് ഇടത് എംഎല്‍എമാര്‍ക്ക് സ്വര്‍ണം പണമാക്കുന്നതില്‍ പങ്ക്' ; പിണറായിയുടെ സാമ്പത്തികസ്രോതസ്സ് കള്ളക്കടത്തുകാരെന്ന് പികെ ഫിറോസ്

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, യുവമോര്‍ച്ച സംഘടനകള്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുകയാണ്. പലയിടത്തും സമരം അക്രമാസക്തമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in