ലവ് ജിഹാദ് ഉണ്ടെന്ന് ക്രിസ്തീയ മതമേലധ്യക്ഷന്മാര്‍ പറഞ്ഞിട്ടില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ദ ക്യുവിനോട്. നേരത്തെ പാലാ ബിഷപ്പ് നാര്‍ക്കോട്ടിക് ജിഹാദ് എന്ന വാദം ഉയര്‍ത്തിയെങ്കിലും അത് പിന്നീട് തിരുത്തിയെന്നും ജയരാജന്‍.
കേരളത്തില്‍ ലവ് ജിഹാദ് പ്രചരണം നടത്തുന്നവര്‍ക്ക് സങ്കുചിത രാഷ്ട്രീയ ലക്ഷ്യമാണ്. ഇന്ന് ഇന്ത്യയില്‍ മുസ്ലിങ്ങളെ പോലെ തന്നെ ക്രിസ്തീയ വിഭാഗവും സംഘപരിവാര്‍ ആര്‍.എസ്.എസ് ആക്രമണം നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത കാലത്തായി ഉത്തര്‍പ്രദേശില്‍ മാത്രം 200 ലധികം ക്രിസ്ത്യന്‍ ചര്‍ച്ചിന് നേരെ ആക്രമണമുണ്ടായിട്ടുണ്ട്. മതപുരോഹിതന്മാരെ ആക്രമിച്ചിട്ടുണ്ട്. കന്യാമഠങ്ങള്‍ ആക്രമിച്ചിട്ടുണ്ട്. ഇപ്പോള്‍ ക്രിസ്തീയ മതവിഭാഗങ്ങളും ഇന്ത്യയില്‍ ആര്‍.എസ്.എസിന്റെ ആക്രമണത്തെ അഭിമുഖീകരിക്കേണ്ടി വരികയാണെന്നും ജയരാജന്‍.
ഇ.പി ജയരാജന്റെ വാക്കുകള്‍
ലവ് ജിഹാദ് ഇവിടെയുണ്ട് എന്നൊന്നും ക്രിസ്തീയ മതമേലധ്യക്ഷന്മാര്‍ പറഞ്ഞിട്ടില്ല. ഒരു ബിഷപ്പ് നാര്‍ക്കോട്ടിക് ജിഹാദ് ഉണ്ടെന്ന് പറഞ്ഞു. അദ്ദേഹം തന്നെ പിന്നീട് അത് തിരുത്തി പറഞ്ഞു.
കേരളത്തില്‍ അങ്ങനെയൊരു ലവ് ജിഹാദൊന്നുമില്ല. പ്രേമിച്ച് മതം മാറ്റുന്ന ഒരു നിലയൊന്നും കേരളത്തില്‍ ഇല്ല. കാരണം കേരളം കുറേ എജ്യുക്കേറ്റഡ് ആയിട്ടുള്ള ആളുകളുടെ നാടാണ്. പ്രണയം നടിച്ച് അവരെ മതം മാറ്റിക്കാനൊന്നും സാധിക്കില്ല. പക്ഷേ ഇവിടെ ഇത്തരത്തിലുള്ള പ്രചരണം നടത്തുന്നവരുണ്ട്. അവര്‍ക്ക് സങ്കുചിത രാഷ്ട്രീയ ലക്ഷ്യമുണ്ട്.
ലവ് ജിഹാദ് കേരളത്തില്‍ ഉണ്ട് എന്ന് പറയുന്നത് തെറ്റായിട്ടുള്ള പ്രചരണമാണ്. നേരത്തെ മുസ്ലിങ്ങള്‍ക്കെതിരെയാണ് ആര്‍.എസ്.എസ് സംഘപരിവാര്‍ ആക്രമണമെങ്കില്‍ ഇപ്പോള്‍ ക്രിസ്തീയ വിഭാഗത്തിനെതിരെയും കടുത്ത ആക്രമണമാണ്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഒറീസ തുടങ്ങിയിടത്തെല്ലാം അവര്‍ ആക്രമണം നേരിടുന്നു. ഇപ്പോള്‍ അടുത്ത കാലത്തായി ഉത്തര്‍പ്രദേശില്‍ മാത്രം 200 ലധികം ക്രിസ്ത്യന്‍ ചര്‍ച്ചിന് നേരെ ആക്രമണമുണ്ടായിട്ടുണ്ട്.
മതപുരോഹിതന്മാരെ ആക്രമിച്ചിട്ടുണ്ട്. കന്യാമഠങ്ങള്‍ ആക്രമിച്ചിട്ടുണ്ട്. ഇപ്പോള്‍ ക്രിസ്തീയ മതവിഭാഗങ്ങളും ഇന്ത്യയില്‍ ആര്‍.എസ്.എസിന്റെ ആക്രമണത്തെ അഭിമുഖീകരിക്കേണ്ടി വരികയാണ്. അതുകൊണ്ട് എല്ലാ മതവിശ്വാസികളും ദൈവവിശ്വാസികളും മതനിരപേക്ഷ ശക്തികളും പരസ്പരം സഹകരിച്ചുകൊണ്ട് ഈ വര്‍ഗീയ വിപത്തിനെതിരെ അണിനിരക്കുക എന്നതാണ് ഇന്നത്തെ കാലഘട്ടത്തില്‍ നിര്‍വഹിക്കേണ്ട ദൗത്യം.