നിലവാരമില്ലാത്ത കമ്പനി; ഇനി മേലാൽ ഇൻഡി​ഗോയിൽ കയറില്ലെന്ന് ഇ .പി ജയരാജൻ

നിലവാരമില്ലാത്ത കമ്പനി; ഇനി മേലാൽ ഇൻഡി​ഗോയിൽ കയറില്ലെന്ന് ഇ .പി ജയരാജൻ
Published on

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായി പ്രതിഷേധിച്ചവരെ തള്ളി മാറ്റിയ സംഭവത്തിൽ മൂന്നാഴ്ച വിലക്കേർപ്പെടുത്തിയ ഇൻഡി​ഗോ വിമാന കമ്പനിയുടെ നടപടിയിൽ പ്രതികരണവുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ.

കാര്യങ്ങൾ വസ്തുതാപരമായി പരിശോധിക്കുന്നതിന് പകരം ഇൻഡി​ഗോ കമ്പനി തെറ്റായ നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഇനി ഇൻഡി​ഗോ വിമാനത്തിൽ യാത്ര ചെയ്യില്ല. ഇൻഡി​ഗോ നിലവാരമില്ലാത്ത വൃത്തികെട്ട കമ്പനിയാണെന്ന് ഞാൻ മനസിലാക്കുന്നു. മാന്യമായി വിമാന സർവ്വീസ് നടത്തുന്ന മറ്റ് കമ്പനികളുണ്ട്. അതിൽ യാത്ര ചെയ്യുമെന്നും ഇ.പി ജയരാജൻ.

ഇ.പി ജയരാജന്റെ വാക്കുകൾ

യഥാർത്ഥത്തിൽ വിമാനത്തിൽ വെച്ച് മുഖ്യമന്ത്രിയെ ആക്രമിച്ചിരുന്നെങ്കിൽ എന്തുമാത്രം കളങ്കമായിരുന്നു ഉണ്ടാകുക. ഞാൻ ആ കോറിഡോറിൽ തടസ്സപ്പെടുത്തിയത് കൊണ്ടാണ് അവർക്ക് എത്താൻ കഴിയാതിരുന്നത്.

എന്നെ തള്ളിമാറ്റി അവർക്ക് മുഖ്യമന്ത്രിയുടെ അടുത്ത് എത്താൻ കഴിഞ്ഞില്ല. ഇത് വസ്തുതാപരമായി പരിശോധിക്കുന്നതിന് പകരം ഇൻഡി​ഗോ കമ്പനി തെറ്റായിട്ടുള്ള നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

അവരിപ്പോൾ എനിക്ക് മൂന്നാഴ്ചയ്ക്ക് വിലക്ക് ഏർപ്പെടുത്തി. ഞാൻ ഇനി ഈ ഇൻഡി​ഗോ കമ്പനിയിൽ യാത്ര ചെയ്യില്ല. ഇത് ഇത്ര നിലവാരമില്ലാത്ത ഒരു കമ്പനിയാണെന്ന് ഞാൻ മനസിലാക്കിയില്ല.

എനിക്ക് തോന്നുന്നത് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഫ്ളൈറ്റിൽ ഏറ്റവും കൂടുതൽ യാത്രചെയ്യുന്നത് ഞാനും ഭാര്യയും ആയിരിക്കും. ഇനി ഇൻഡി​ഗോ കമ്പനിയിൽ ഞാൻ യാത്ര ചെയ്യുകയില്ല. ഇതൊരു വൃത്തികെട്ട കമ്പനിയായി ഞാൻ മനസിലാക്കുന്നു. നിലവാരമില്ലാത്ത കമ്പനിയായി ഞാൻ മനസിലാക്കുന്നു.

കുറ്റവാളികൾക്കെതിരായ നടപടിയെടുക്കാനല്ല അവർ തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കമ്പനിയുടെ വിമാനത്തിൽ ഞാൻ ഇനി കയറില്ല. . മാന്യമായി വിമാന സർവ്വീസ് നടത്തുന്ന വേറ പല വിമാനകമ്പനികളുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in