കോടിയേരി വീട് ഉള്‍പ്പെടെ ബിനീഷിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇ.ഡി നീക്കം

കോടിയേരി വീട് ഉള്‍പ്പെടെ ബിനീഷിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇ.ഡി നീക്കം
Published on

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ സ്വത്തുവകകകള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. തിരുവനന്തപുരം മരുതന്‍കുഴിയിലെ കോടിയേരി വീടുള്‍പ്പെടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് നീക്കം.

ഇക്കാര്യം കാണിച്ച് രജിസ്‌ട്രേഷന്‍ ഐജിക്ക് ഇ.ഡി കത്ത് നല്‍കി. ബിനീഷിന്റെ സ്വത്തുവകകളുമായി ബന്ധപ്പെട്ട് നേരത്തെയും രജിസ്‌ട്രേഷന്‍ വകുപ്പിന് കത്ത് നല്‍കിയിരുന്നു.ബിനീഷിന്റെ ആസ്തിവകകളുടെ കൈമാറ്റം മരവിപ്പിച്ചുകൊണ്ടായിരുന്നു ഇത്. ബിനീഷിന്റെ ഭാര്യയുടെ സ്വത്തുവകകളിലും പരിശോധന നടക്കുന്നുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സമാന നടപടികള്‍ നേരത്തേ അറസ്റ്റിലായ അനൂപ് മുഹമ്മദിനെതിരെയും സ്വീകരിക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ.ഡിയുടെ നടപടി. 90 ദിവസത്തിനകം നടപടിക്രമം പ്രകാരം കണ്ടുകെട്ടല്‍ പൂര്‍ത്തീകരിക്കാനാണ് നീക്കം.

Enforcement Directorate to Seize Bineesh Kodiyeri's Assets

Related Stories

No stories found.
logo
The Cue
www.thecue.in